അയ്യോ വിഷാദമേഘമായി

അയ്യോ വിഷാദമേഘമായി
ഒഴിയാന്‍ വെമ്പി വെമ്പി മാനസം
അയ്യോ മുറിഞ പട്ടമായി
അലയും നീറി നീറി ജീവിതം
നേരറിയാ പൊയ്മുഖമായി
ആടിടുമീ നാടകങ്ങള്‍ ചാരെ.
അയ്യോ വിഷാദമേഘമായി
ഒഴിയാന്‍ വെമ്പി വെമ്പി മാനസം
വെമ്പി വെമ്പി...
അയ്യോ മുറിഞ പട്ടമായി
പുഞ്ചിരികള്‍  കൊണ്ട് മൂടുന്നു നീ ഉള്ളം
നേരറിയും പക്ഷി പാടി കൂടെ

മണിച്ചിരി ചിലംമ്പണിഞ്ഞ മോഹം
ഉലഞു നഭസില്‍ വിമൂകം ..
കരളെരിയുന്നു വിനണ്ണിലാവില്‍
മയങ്ങാന്‍ വരുന്നു മനസ്സ്
പകല്‌ മുഴുവന്‍ പതിവ് ചിരിയില്‍ നീ നടക്കും
പകര്‍ന്നാടും രാവിന്നിരുട്ടില്‍
വെറുതെ വെറുതെ മണലില്‍ എഴുതും 
വാക്ക് പോലെ
തിര മായ്ക്കും  ജന്മം ഒടുവില്‍ ഇവിടെ
അന്നും ഇന്നും എന്നും.. എന്നും
പറയും നാടെന്ന് 
അന്നും ഇന്നും എന്നും
അന്നും ഇന്നും എന്നും.. എന്നും
പറയും നാടെന്ന്
അന്നും ഇന്നും എന്നും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
ayyo vishadamayi