തിര നുരഞ്ഞ സാഗരം

തിര നുരഞ്ഞ സാഗരം പ്രണയലോലയായ്
ഇഴ പിരിഞ്ഞ സൗഹൃദം മധുരസാന്ദ്രമായ്
വരവേൽക്കാൻ വരൂ
മഴ നനഞ്ഞ രാവിലീ പനിനീർ മഞ്ഞിനും
ഒരേ...ലയം

ദൂരേ നിലാവിൻ ഗിറ്റാറിലേതോ സ്വരം
ഒരു കൂടാരമായ് പരിസരം
ആരോ കിനാവിൻ വിമാനമേറീ സ്വയം
ഒരു പൂന്തോണീയായ് ഹൃദയവും
ശ്യാമമേഘങ്ങളേ മഴപ്പൂ പെയ്യുവാൻ
റ്റുരുറ്റാ റ്റാര റ്റാ റ്റാരാ റ്റാ

വീഞ്ഞും വിരുന്നും വിലോലമാകീ വരും
ഈ സായാഹ്നമോ സുഖകരം
ആരൊ വിലോലം അലിഞ്ഞു പാടീ സ്വയം
ഒരു പൂത്തുമ്പിയായ് മോഹവും
രാഗതാരങ്ങളേ മിഴിപ്പൂ പൂട്ടി വാ
റ്റുരുറ്റാ റ്റാര റ്റാ റ്റാരാ റ്റാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Thira nuranja saagaram