കാശ്മീരിപ്പെണ്ണേ
കാശ്മീരിപ്പെണ്ണേ വാ വാ കളിയാടാൻ വാ
കസ്തൂരിക്കുളിരേ വാ വാ വിളയാടാൻ വാ
താഴമ്പൂ മൊട്ടാണേ തങ്കവർണ്ണപ്പൊട്ടാണേ
താങ്കട തകധിമി ചോടു വെക്കാൻ വാ
നാട്ടുകൂട്ടം നന്തുണിവാദ്യം പാട്ടുമുണ്ടല്ലോ
നാണമെന്തിനു പൂങ്കിനാക്കിളിയേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ചേലോലും സുൽത്താനേ വാ കളിയാടാനായ് വാ
മാറ്റേറും സുറുമക്കണ്ണിൽ മീനാടാൻ വാ
മയ്യണിഞ്ഞ കൺ കോണിൽ
മാൻ പിടച്ചിൽ കാണണ്ടേ( മയ്യണിഞ്ഞ)
മണിത്തൂവൽ മെയ്യിൽ മെല്ലെ ഇക്കിളി കൂട്ടണ്ടേ
കല്ലുമാല കമ്മലുമായ് ഒരു കാത്തിരിപ്പിൻ സ്വപ്നവുമായി
മലർക്കൂടിനുള്ളിൽ നിന്നെ ഓർത്തിരിപ്പല്ലേ
സുന്ദരീ സുന്ദരീ എൻ സുന്ദരീ
നീയാണെന്നുടെ സ്വർഗ്ഗം
പുന്നാരമേ പൂണാരമേ നെഞ്ചോടു ചേർന്നാടടീ പെണ്ണേ
മുത്തേ മണിമുത്തമേ (4) (ചേലോലും)
ചിഞ്ചിലം ചിലമ്പുന്നേ ഒരു പൂങ്കൊലുസ്സു പോലുള്ളം
കുറുമ്പുമായ് നീയെൻ മാറിൽ മെല്ലെ ചായുമ്പോൾ
വെണ്ണിലാപ്പൊന്നുടലോ നറു വെണ്ണയായുരുകുന്നു
തെരുവിലെ പൊന്നിൻ താളം നെഞ്ചിലേൽക്കുമ്പോൾ
അമ്പിളീ (2) പൊന്നമ്പിളീ നീയാണെന്നുടെ സ്വപ്നം
പിന്നാട്ടമായ് തുള്ളാട്ടമായ് എന്നോടു ചേർന്നാടെൻ കണ്ണേ
കരളേ കൽക്കണ്ടമേ (4) (കാശ്മീരി)