അന്തിമുകിൽ
അന്തിമുകിൽ പ്രാവിൻ മഞ്ഞുമണിക്കൂട്ടിൽ വെള്ളിവെയിൽ ചായുന്നൂ
വിങ്ങുമിരുൾ വാവിൻ കൂരയ്ക്കുള്ളിലാരോ നെഞ്ചുരുകി പാടുന്നൂ
കണ്ണീർ മഴയിൽ കരൾ പൊള്ളും കനലിൽ
ആരേ താരാട്ടുപാട്ടായ് തലോടുവാൻ (അന്തിമുകിൽ)
തീരാത്ത ശാപജന്മമായ് ഈ തുരുത്തു തേടീ നാം
കാറ്റലയിൽ കരിയില പോൽ തെന്നി വീണു തേങ്ങവേ
തോരാത്ത കണ്ണുനീരിലെ തൂനിലാവു തേടി നാം
ഓർമ്മകൾ തൻ തീ വെയിലിൽ പെയ്തൊഴിഞ്ഞു പോകവേ
നീളുമീ യാത്രയിൽ നിഴലിടും രാത്രിയിൽ
ഏതു മൺചെരാതിനാൽ നമ്മൾ തിരയും (അന്തിമുകിൽ)
ഏകാന്തമൂകസന്ധ്യയിൽ എരികിനാക്കളോടെ നാം
അലകടലിൻ മറുകരയിൽ മൗനമായി നിൽക്കവേ
താനേ വിതുമ്പും വാക്കിലെ തരളമായ സാന്ത്വനം
മൺ തറയിൽ വീണുടയും ചില്ലുപാത്രമാകവേ
ചാരെയാണെങ്കിലും ദൂരെയോ നിൻ സ്വരം
കൈത്തലോടൽ കാത്തു നിൽക്കുന്നീ ഹൃദയം (അന്തിമുകിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Anthimukil