പണ്ട് മാലോകർ

പണ്ട് മാലോകർ ഒന്നുപോലെ വാണതാണീ മാമലനാട്...ചങ്ങാതീ...
കള്ളമില്ലന്ന് കള്ളപ്പറേം ചെല്ലച്ചെറുനാഴിയുമില്ലാ...ചങ്ങാതീ
ഇന്നാ പൊന്നോണക്കാലം പോയ് പോരൂ മാളോരേ പോകാം മുന്നോട്ടിനി
മണ്ണും ഈ മനസ്സും കണ്ണും പുത്തനൊരു
പൊന്നും പൂമ്പുലരിച്ചന്തം കണ്ടുണരാൻ

പണ്ട് മാലോകർ ഒന്നു പോലെ വാണ കാലം മാമലനാട്ടിൽ...ചങ്ങാതീ
ചെത്തും ചേലില്ലാ ചെത്തുവഴി ചെത്തിവരും ചെക്കനുമില്ലാ ...ചങ്ങാതീ

തോരാക്കണ്ണീരിൻ താളം നീന്തുന്ന
തോണിപ്പാട്ടിന്റെ ഈണം കേട്ടുവോ (തോരാക്കണ്ണീരിൻ)
ഞാറ്റുവേലക്കാലം കയ്യിൽ കാത്തു വെച്ചതെല്ലാം
തട്ടിയെടുത്താരോ താഴേയ്ക്കെറിയുന്നൂ
പൊട്ടിച്ചിതറുന്നു മണ്ണിൽ
നാമീ നാടിന്റെ നാണക്കേടാണെന്നാരോ മൂളുന്നുവോ

പണ്ട് മാലോകർ ഒന്നു പോലെ വാണ കാലം മാമലനാട്ടിൽ...ചങ്ങാതീ
ചെത്തും ചേലില്ലാ ചെത്തുവഴി ചെത്തിവരും ചെക്കനുമില്ലാ ...ചങ്ങാതീ

ഓണപ്പൂത്തുമ്പീ ഏതോ പൂവിന്റെ കാതിൽ പുന്നാരം ചൊല്ലും വേളയിൽ
നനലാ...ലാ..നലാലാ... (ഓണപ്പൂത്തുമ്പി)
കൂട്ടമായ് നമ്മൾ ഒരു പാട്ടു പാടും നേരം
പത്തരമാറ്റുള്ള പൊന്നുകൊണ്ടീ വിധം മാറ്റിയെടുക്കും നമ്മൾ
നാമീ നാടിന്റെ കാവൽക്കാരെന്ന ഗാനം മൂളാൻ വരൂ

പണ്ട് മാലോകർ ഒന്നുപോലെ വാണതാണീ മാമലനാട്...ചങ്ങാതീ...
കള്ളമില്ലന്ന് കള്ളപ്പറേം ചെല്ലച്ചെറുനാഴിയുമില്ലാ...ചങ്ങാതീ
ഇന്നാ പൊന്നോണക്കാലം പോയ് പോരൂ മാളോരേ പോകാം മുന്നോട്ടിനി
മണ്ണും ഈ മനസ്സും കണ്ണും പുത്തനൊരു
പൊന്നും പൂമ്പുലരിച്ചന്തം കണ്ടുണരാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu maalokar

Additional Info

Year: 
1993

അനുബന്ധവർത്തമാനം