ഷീല കൌർ
Sheila Kour
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1996-ൽ തമിഴ് ചിത്രമായ Poove Unakkaga- യിൽ ബാല നടിയായിട്ടായിരുന്നു ഷീലയുടെ തുടക്കം. തുടർന്ന് നിരവധി തെലുങ്കു, തമിഴ് സിനിമകളിൽ നായികയായും ഉപനായികയായും അഭിനയിച്ചു. തമിഴ് ചിത്രമായ Kana, Nanda, Veerasamy തെലുങ്കു ചിത്രമായ Parugu എന്നിവ ഷീല കൗർ ശ്രദ്ധേയമായ നായികാ വേഷം ചെയ്ത സിനിമകളാണ്. 2008-ൽ മമ്മൂട്ടി ചിത്രമായ മായാ ബസാർ എന്ന സിനിമയിൽ നായികയായായാണ് ഷീല കൗർ മലയാളത്തിൽ എത്തുന്നത്. അതിനുശേഷം 2010-ൽ പൃഥ്വിരാജ് ചിത്രമായതാന്തോന്നി -യിലും, 2011-ൽ ജയറാം നായകനായ മേക്കപ്പ് മാൻ എന്ന സിനിമയിലും നായികയായി അഭിനയിച്ചു. സിനിമാഭിനയം കൂടാതെ മോഡലിംഗും ഷീല കൗർ ചെയ്യുന്നുണ്ട്.
2020 മാർച്ചിലായിരുന്നു ഷീല കൗർ വിവാഹിതയായത്. ബിസിനസ്സുകാരനായ സന്തോഷ് റെഡ്ഡിയായിരുന്നു വരൻ.