ആശാ ഭോസ്‌ലെ

Asha Bhonsle
Date of Birth: 
Friday, 8 September, 1933
ആലപിച്ച ഗാനങ്ങൾ: 1

പ­ണ്ഡി­റ്റ് ദീ­ന­നാ­ഥി­ന്റെ നാ­ലു മ­ക്ക­ളില്‍ ഒ­രാളായി/ഇ­ന്ത്യ­യു­ടെ വാ­നം­പാ­ടി ല­താ­ മ­ങ്കേ­ഷ്­ക്ക­റി­ന്റെ അ­നു­ജത്തിയായി 1933 സെ­പ്­റ്റംബര്‍ 8 ആം തിയതി ഗാ­യ­ക­രു­ടെ കു­ടുംബ­ത്തി­ൽ ജ­നിച്ചു. 

മ­ജ്­ഹാ ­ബാല എ­ന്ന മ­റാ­ത്തി സി­നി­മ­യി­ലാ­ണ് ആ­ശ ആ­ദ്യ­മാ­യി പാ­ടി­യ­ത്. ആ­ദ്യ കാലങ്ങളിൽ  ഇ­ഷ്ട­മില്ലാ­ത്ത ഗാ­ന­ങ്ങ­ളാ­ണ് ആ­ശ പാ­ടി­യി­രു­ന്നത്.

എ­ന്നാല്‍ 1952 ലെ സം­ഗ് ­ദില്‍ എ­ന്ന ചി­ത്ര­ത്തോ­ടു കൂ­ടി ആ­ശ ഒ­രു ഗാ­യി­ക­യാ­യി ആരാധകരുടെ മ­ന­സ്സില്‍ പ്ര­തിഷ്ഠ നേ­ടി. അ­തി­നു ശേ­ഷം ബി­മല്‍ റോ­യി­യു­ടെ പ­രി­ണീ­ത, രാ­ജ്­കു­മാ­റി­ന്റെ ബൂ­ട്ട് പോ­ളി­ഷ് തുട­ങ്ങി ചി­ത്ര­ങ്ങ­ളില്‍ നല്ല ഗാ­ന­ങ്ങള്‍ പാടി.

പ­തി­നാ­ലു വ­യ­സ്സു­ള്ള­പ്പോ­ൾ 30 കാ­രനാ­യ ഭോ­സ്‌ലെയെ ആ­ശ വിവാഹം കഴിച്ചു. എന്നാൽ ഭോ­സ്‌ലെ­യു­മാ­യുള്ള ജീ­വി­തം ദു­രി­ത­പൂര്‍­ണ­മാ­യി­രു­ന്നു. അധികം താമസിയാതെ അവർ വി­വാ­ഹ ബ­ന്ധം വേര്‍­പ്പെ­ടുത്തി മൂ­ന്നു­കു­ട്ടി­ക­ളു­മാ­യി തി­രി­കെ വന്നു. ത­ന്റെ സം­ഗീ­ത­ത്തില്‍ കൂ­ടു­തല്‍ ശ്ര­ദ്ധ­ കേ­ന്ദ്രീ­ക­രി­ച്ചു.

ല­ത­യും ഒ പി ന­യ്യാറും ത­മ്മി­ലു­ള്ള അ­സ്വാ­രസ്യം ആ­ശക്ക് തു­ണ­യാ­യി എ­ന്നു ത­ന്നെ പ­റ­യാം. ഈ കൂ­ട്ടു­കെ­ട്ടില്‍ നി­രവ­ധി മ­നോ­ഹ­ര­ഗാ­ന­ങ്ങള്‍ പി­റ­ന്നു. മ­റ്റു­ള്ള സംഗീ­ത സം­വി­ധാ­യ­കര്‍ ആ­ശ­ക്ക് അ­വ­സ­ര­ങ്ങള്‍ നല്‍­കാ­തി­രു­ന്ന കാല­ത്ത് ന­യ്യാര്‍ ആശ­യെ ആ­ത്മ­വി­ശ്വാ­സ­മു­ള്ള ഒ­രു ഗാ­യി­ക­യാ­ക്കി വ­ളര്‍ത്തി. 

എ­ന്നാ­ൽ  താമസിയാതെ ന­യ്യാര്‍ ആ­ശ­യു­മാ­യു­ള്ള കൂ­ട്ടു­കെ­ട്ട് അവ­സാ­നി­പ്പി­ച്ചു. പ്രാ­ണ് ജാ­യേ പര്‍ വ­ചന്‍ ന ജാ­യേ എ­ന്ന ചി­ത്ര­ത്തില്‍ ചെ­യ്ന്‍­സെ ഹം കോ ക­ഭി ആ­പ്‌­നേ ജീ­നേ ന ദി­യ എ­ന്ന ഗാ­ന­മാ­ല­പി­ച്ചാ­ണ് ആ­ശ ന­യ്യാ­റി­ന്റെ ജീ­വി­ത­ത്തില്‍ നി­ന്നും പ­ടി­യി­റ­ങ്ങി­യ­ത്.

രാ­ഹുല്‍ ദേ­ബ് ബര്‍മ­നെ കാ­ണു­മ്പോള്‍ ആ­ശ പ്രശസ്­തയാ­യ ഒ­രു ഗാ­യി­ക­യാ­യി മാ­റി­യി­രുന്നു. ഒ പി ന­യ്യാര്‍/ഖ­യ്യാം/ര­വി എ­സ് ഡി ബര്‍­മ്മന്‍ എ­ന്നീ മി­ക­ച്ച സംഗീ­ത സം­വി­ധാ­യ­ക­രുമാ­യി ഒ­ന്നി­ച്ച പ്ര­വര്‍­ത്തിച്ച ആ­ശ­യും ആര്‍ ഡി ബര്‍­മനും എ­ഴു­പ­തു­ക­ളില്‍ സം­ഗീ­തം കൊണ്ട് യു­വാക്ക­ളെ ഇ­ള­ക്കി­മ­റിച്ചു. 

ഗ­സ­ലി­നൊപ്പം റോക്ക്/ഡി­സ്‌­ക്കോ/ കാ­ബ­റേ എ­ന്നി­വ­യും ഇ­വര്‍ ആ­രാ­ധ­കര്‍ക്ക് നല്‍കി. കാ­ര­വ­നി­ലെ പി യാ തൂ അബ്‌തോ ആ­ജാ അ­താ­യി­രു­ന്നു ആ കാ­ല­ഘ­ട്ട­ത്തി­ന്റെ സി­ഗ്നേ­ച്ചര്‍ ഗാനം. ഹ­രേ രാ­മ ഹ­രേ കൃ­ഷ്­ണ­യിലെ ദമ്മറോ ദം/അ­പ്‌­ന ദേ­ശിലെ ദു­നി­യാ മേ/യാദേം കി ബാ­രാ­ത്തിലെ ചു­രാ­ലി­യാ ഹെ തും നെ ജോ ദില്‍ കൊ എന്നി­വ ഇ­വര്‍ നല്‍കി­യ അ­മൂ­ല്യ ര­ത്‌­ന­ങ്ങ­ളാണ്. മേ­രാ­ കു­ച്ച് സാ­മാന്‍/ക­ത്‌ര എ­ന്നി­വയും രാ­ഹുല്‍ ആ­ശാ കോ­മ്പി­നേ­ഷ­നു­ക­ളാ­ണ്. 1980 ല്‍ ഇ­വര്‍ വി­വാ­ഹി­ത­രായി.

ഇ­ള­യ­രാ­ജ/ അ­നു­മല്ലിക്ക്/എ ആര്‍ റഹ്മാന്‍ തുട­ങ്ങി പുതി­യ സംഗീ­ത സം­വി­ധാ­യ­ക­രു­ടെ കൂ­ടെ­യും ആ­ശ പാടി. ദില്‍ പ­ഡോ­സി ഹെ/ജാ­നം സം­ഝാ­ക­രോ/ക­ഭി തോ ന­സര്‍ മിലാവോ എ­ന്നി­വ­ ആ­ശ­യു­ടെ ആല്‍­ബങ്ങളിൽ പ്രശസ്തമായവയാണ്. 

ഗാ­ന­ങ്ങള്‍ക്കൊപ്പം നല്ല ഭ­ക്ഷ­ണ­വു­മു­ണ്ടാക്കുന്ന അവർ ഈ വാർധ്യക്യത്തിലും, യു കെ­/ ദു­ബൈ­/ബര്‍­മി­ങ്­ഹാം എന്നിവിടങ്ങളിൽ  റെ­സ്റ്റോ­റന്റ് ബിസിനസ്സുമായി  തിരക്കുകളിലാണ്.