ചേർത്തതു് Nisi സമയം
പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.
കൃതി : ദക്ഷിണാ മൂർത്തേ
കർത്താവ് : മുത്തുസ്വാമി ദീക്ഷിതർ
രാഗം : ശങ്കരാഭരണം
[29ആം മേളകർത്താ രാഗമാണ് ശങ്കരാഭരണം. വെസ്റ്റേൺ നോട്ട്സിൽ സി മേജർ സ്കെയിൽ എന്നും ഹിന്ദുസ്ഥാനിയിൽ ബിലാവൽ എന്നും ലിഡിക് എന്ന് ഗ്രീക്കിലും മെയ്‌യാ എന്ന് അറബിയിലും ഇതറിയപ്പെടുന്നു. രാഗങ്ങളെ കടപയാദി പ്രകാരം വെങ്കിടമഖി ക്രമപ്പെടുത്തിയപ്പോൾ 29 ൽ വരുത്താനായാണ് ശങ്കരാഭരണത്തിന്റെ മുന്നിലായി ‘ധീര’ എന്നുകൂടിച്ചേർത്തതെന്ന് പറയപ്പെടുന്നു. പരൽപ്പേരു പ്രകാരം ധ = 9 ഉം, ര = 2 ഉം ആണ്. അതുപ്രകാരം വായിക്കുമ്പോൾ വലത്തു നിന്നും ഇടത്തേക്ക് വായിക്കണം. (ക – 1, ഖ – 2, ഗ – 3, ഘ – 4, ങ – 5, ച – 6, ഛ – 7, ജ – 8, ഝ – 9, ഞ – 0, ട – 1, ഠ – 2, ഡ – 3, ഢ – 4, ണ – 5, ത – 6, ഥ – 7, ദ – 8, ധ – 9, ന – 0, പ – 1, ഫ – 2, ബ – 3, ഭ – 4, മ – 5, യ – 1, ര – 2, ല – 3, വ – 4, ശ – 5, ഷ – 6, സ – 7, ഹ – 8, ള – 9, ഴ, റ – 0 എന്നിവയാണ് അക്ഷരങ്ങളെക്കുറിക്കുന്ന സംഖ്യകൾ. ചില്ലുകൾ, വിസർഗ്ഗം, അനുസ്വാരം, അർദ്ധാക്ഷരം എന്നിവ കൂട്ടുകയില്ല. സ്വരങ്ങൾ തനിയേ നിന്നാൽ വില പൂജ്യമാണ്. കൂട്ടക്ഷരമാണെങ്കിൽ അവസാനിക്കുന്ന വ്യഞ്ജനത്തിന്റെ സംഖ്യ എടുക്കണം) ഇതുപ്രകാരമാണ് രാഗങ്ങളെ അടുക്കിയിട്ടുള്ളത്. അപ്പോൾ ചില ക്രമത്തിൽ വരാത്ത രാഗങ്ങളുടെ മുൻപായി ധീര, മേച, ഹരി തുടങ്ങിയ വാക്കുകൾ ചേർത്ത് അവയെ ക്രമപ്പെടുത്തുകയായിരുന്നു. ( ‘എതിരൻ’ ന്റെ പരൽപ്പേര് എ – 0, ത – 6, ര – 2, ൻ - ചില്ലായതിനാൽ വിലയില്ല. അപ്പോൾ 062 എന്നു കിട്ടും. ഇനി ഇതിനെ വലത്തു നിന്നും ഇടത്തേക്ക് എടുത്തെഴുതണം, അപ്പോൾ 260 എന്നു കിട്ടും. അതാണെതിരൻ! ശ്രീചിത്രൻ - 262(ശ്രീ എന്ന കൂട്ടക്ഷരത്തിൽ അവസാനിക്കുന്ന വ്യഞ്ജനമായ ‘റ’ ശൂന്യമാണെങ്കിലും കൂട്ടക്ഷരത്തിൽ അവസാനിക്കുമ്പോൾ ‘ര’യുടെ (രേഫം) വിലയായ 2 കൊടുക്കണം) , മനോഹർ - 805, നിശീകാന്ത് – 150, തുളസി – 796 ഇതൊക്കെയാണ് പേരിലെ അക്ഷരസംഖ്യകൾ)
ശൃംഗാര, വീര രസമാണ് പ്രധാനമെങ്കിലും സമ്പൂർണ്ണരാഗമായ ഇതിൽ പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഭാവങ്ങളും വികാരങ്ങളും ഇല്ലെന്നതിന് തെളിവുകൾ ധാരാളം. ഭാരതത്തിൽ മാത്രമല്ല ലോകത്തെമ്പാടും ഈ രാഗം ഉപയോഗിക്കപ്പെടുന്നുണ്ട്. ശങ്കരന്റെ ആഭരണം എന്നാണ് ഇതിന്റെ അർത്ഥം. സർപ്പം (സ), രുദ്രാക്ഷം (രി), ഗംഗ (ഗ), മൃഗം (മ), പുഷ്പം (പ), ഡമരു (ധ), നിശീകാന്തൻ!:) [ചന്ദ്രൻ] (നി) എന്ന് ഇതിനെ വിവക്ഷിച്ചിട്ടുണ്ട്. അനേകം സിനിമാഗാനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മാണിക്യവീണയുമായ് തൊട്ട്, അല്ലിയാമ്പൽ, നീ മധുപകരൂ, മാവേലി നാടുവാണീടും കാലം എന്നിവയും കാക്കേ കാക്കേ കൂടെവിടെയും തൃപ്പയാറപ്പാ ശ്രീരാമായും അമ്പലപ്പുഴെ ഉണ്ണിക്കണ്ണനും എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവയുമടക്കം എടുത്തുപറഞ്ഞാൽ തീരാത്തത്രയും. വീരം, പ്രേമം, ഭക്തി, ദീനത, ശൃംഗാരം, ഹാസം, ദുഃഖം തുടങ്ങി എത്രവികാര-ഭാവാദികളുണ്ടോ അവയെല്ലാം പ്രതിഫലിപ്പിക്കുവാൻ കഴിയുന്ന രാഗമാണ് രാഗങ്ങളിലെ രാജാവായ ‘ശങ്കരാഭരണം’]
ഓ.ടോ. ഞങ്ങടെ നാട്ടിലെ ആസ്ഥാന പാരായണക്കാരനായ നാറണൻ കൊച്ചാട്ടൻ ജീവിതത്തിൽ ഇതല്ലാതെ മറ്റൊരു രാഗത്തിൽ രാമായണമോ ഭാഗവതമോ വായിക്കുന്നത് ആരും കേട്ടിട്ടില്ല. ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ കക്ഷി പറഞ്ഞത്, ‘കുഞ്ഞേ, ഇതിലെല്ലാ രാഗങ്ങളും അടങ്ങിയിട്ടുണ്ട്, എല്ലാ ഭാവങ്ങളുമുണ്ട്. ദുഃഖം വേണോ ദുഃഖത്തിൽ പാടാം, ഭക്തിയാക്കണോ അതുമാക്കാം വേണേൽ ശൃംഗരിപ്പിക്കുകയുമാകാല്ലോ, പിന്നെന്തിന് വേറേ രാഗം ഉപയോഗിക്കണം’ എന്ന്!!! എന്റെ ദുഃഖം, ഇന്നോളം എനിക്കൊരു പാട്ടുപോലും ഈ രാഗത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല!!
Aroh: |
S R2 G3 M1 P D2 N3 S |
S N3 D2 P M1 G3 R2 S |
താളം ഝമ്പ
പല്ലവി
ദക്ഷിണാ മൂർത്തേ വിദളിത ദാസാർതേ
ചിദാനന്ദ പൂർത്തേ സദാ മൌന കീർത്തേ
O Dakshinamurti.The one who removes the sorrows of his devotees.The form of cidananda.The one known for his eternal silence.
അനുപല്ലവി
അക്ഷയ സുവർണ്ണ വട വൃക്ഷ മൂല സ്ഥിതേ
രക്ഷ മാം സനകാദി രാജ യോഗി സ്തുതേ
(മധ്യമ കാല സാഹിത്യം)
രക്ഷിത സദ്ഭക്തേ ശിക്ഷിത ദുര്യുക്തേ
അക്ഷരാനുരക്തേ അവിദ്യാ വിരക്തേ
The one who dwells under the eternal golden banyan tree.Protect me, One who is one praised by rajayogis like Sanaka. The one who protects his devotees. The one who removes evil thoughts.The one fond of the undecaying (knowledge). The one is beyond avidyA or ignorance
ചരണം
നിഖില സംശയ ഹരണ നിപുണ-തര യുക്തേ
നിർവികല്പ സമാധി നിദ്രാ പ്രസക്തേ
അഖണ്ഡൈക രസ പൂർണ്ണാരൂഢ ശക്തേ
അപരോക്ഷ നിത്യ ബോധാനന്ദ മുക്തേ
(മധ്യമ കാല സാഹിത്യം)
സുഖ-തര പ്രവൃത്തേ സ്വാജ്ഞാന നിവൃത്തേ
സ്വ-ഗുരു ഗുഹോത്പത്തേ സ്വാനുഭോഗ തൃപ്തേ
The one who is adept in removing all doubts. The one who is in the nirvikalpa samadhi nidra state. The one who is eternal essence of power that is of bliss. The liberated eternal blissful preacher. The one that bestows bliss. The one who removes the ignorance of the self. The one who created guruguha(or guha who was his own teacher).The one who is pleased with svAnubhOga.
variations -
ദാസാര്തേ - ദാസാര്തേ ശ്രീ
മൌന - മൌനി
സനകാദി – ജനകാദി
Additional Notes:
sadA mauna kIrtE - Dakshinamurti is said to be that form that dispels ignorance through his silence. gurastu maunam vyAkhyAnam shishyAscinna samsayaH aksharAnuraktE - The one who is fond of akshara. The word aksharA means undecaying and eternal and can be generally referred to a number of things such as the Atman or soul, knowledge, the bliss of the self etc. In this context the term fits the context of knowledge as Dakshinamurti is the form of the deity that is fond of imparting and seeking knowledge.
samAdhi - state of conciousness. nirvikalpa samAdhi - state of consciousness devoid of consciousness of the self. Nirvikalpa samAdhi is the final state of enlightenment where the difference between the knower and the known and the act of knowing (jnatr, jnaAna, jnEya) disappear and a state of absorption devoid of conciousness of the self.
It is interesting that Dikshita brings in the terminology of raja yoga and mentions yogis such as sanaka in the context of nirvikalpa samAdhi as these states are mentioned as part of raja yoga.
Pravrtti means the arising and emergence of outward actions and activity. It represents the sphere of social action. Nivrtti is inward contemplation. Dikshita implies that the blissful act of creation and this world is through the outward action of the Lord and that he is also the basis of nivrtti or internal contemplation that is capable of removing the ignorance of the self.
aparoksha - means immediate knowledge Immediate knowledge that is eternal and gained through one's own self-experience. Dakshinamurti is a preacher who preaches his own experience, and not knowledge culled externally , for he is eternally in meditation and his knowledge is sought through his own inward gaze.
sva-guruguhOtpatte - One who created guha of his own form, One who created guha who was his own guru svAnubhOga - The one who is immersed in experience of the self.