ശ്രീധർ
Sreedhar
തെന്നിന്ത്യൻ ചലച്ചിത്ര നടൻ, നർത്തകൻ. കർണ്ണാടക സ്വദേശിയായ ശ്രീധർ 1984 ൽ അമുത ഗലിഗേ എന്ന കന്നഡ സിനിമയിലൂടെ അഭിനയ രംഗത്തു വന്നുവെങ്കിലും 1993- ൽ ഫാസിൽ സംവിധാനം ചെയ്ത മലയാള ചിത്രം മണിച്ചിത്രത്താഴ്- ലെ "രാമനാഥൻ" എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതനാകുന്നത്.
കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും എഞ്ചിനീയറിംഗ് ബിരുദധാരിയായ ശ്രീധർ പിന്നീടങ്ങോട്ട് നൃത്തത്തിൽ കൂടുതൽ ശ്രദ്ധചെലുത്തുകയായിരുന്നു ചെയ്തത്. അതിനോടൊപ്പം അദ്ദേഹം കന്നഡ സിനിമകളിലും അഭിനയിച്ചുവരുന്നു.