സദ

Sada
Date of Birth: 
Friday, 17 February, 1984
സദ മുഹമ്മദ് സയ്യിദ്

മഹാരാഷ്ട്ര സ്വദേശിനിയായ സദ 2002 -ലാണ് ചലച്ചിത്രാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തെലുങ്കിൽ Jayam, Praanam എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചു. അടുത്ത വർഷം ജയം സിനിമയുടെ തമിഴ് റീമെയ്ക്കിൽ നായികയായി. തുടർന്ന് Anniyan, Thirupathi എന്നിവയുൾപ്പടെ നിരവധി തമിഴ് സിനിമകളിലും തെലുഗു, കന്നഡ, മലയാളം സിനിമകളിലും സദ അഭിനയിച്ചു.

2008 -ൽ നോവൽ എന്ന സിനിമയിൽ നായികയായിക്കൊണ്ട് സദ മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. വിവിധ ഭാഷകളിലായി അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സദയ്ക്ക് ആദ്യ സിനിമയായ ജയത്തിലെ അഭിനയത്തിന് തന്നെ തെലുങ്കിലെ മികച്ച നടിയ്ക്കുള്ള ഫിലിൽ ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. 2005 -ൽ അന്യൻ സിനിമയിലെ അഭിനയത്തിന് തമിഴ് സിനിമയിലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.

നിരവധി ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ സദ ജഡ്ജായി പ്രവർത്തിച്ചിട്ടുണ്ട്. മൃഗ സ്നേഹിയായ സദ Federation of Indian Animal Protection Organisations ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.