അഴകാർന്ന നീല മയിലേ
അഴകാർന്ന നീല മയിലേ
മിഴി പാതി ചാരും കുയിലേ
തേനോലും നിന്റെ മൊഴികൾ
തോരാത്ത രാഗ മഴയായ് (അഴകാർന്ന)
നടകിലോനൊ രാജ നീപു
സദസലൊന രാജ നീപു
മച്ചിലോന രാജ നീപു
മനസിലോന രാജ നീപു
ലാലി ലാലി ലീലാലി ലാലി...
ലാലി ലാലി ലീലാലി ലാലി...
തങ്ക തെലുങ്കിന്റെ തിളങ്ങുന്ന കസവാണു നീ
എന്റെ കസ്തൂരിമാമ്പഴ പെണ്ണാണു നീ
പൊന്നിൻ നൂലാണു എന്നുള്ളം കോർത്തീടുവാൻ
നല്ല പുന്നാര സൂര്യന്റെ അഴകാണു നീ
കാതിൽ കളിയോതും കാഞ്ചന തിരുവാതിരേ
നിന്റെ കനവിന്റെ കൊട്ടാരം തുറക്കീലയോ
ധന ധീം ധന ധ നി സ മ ഗ
ധന ധീം ധന ധ നി സ പമ
ധീം ധ സ പ മ
തക ജനുത ജനുത ധിമി തോം തരികിട തോം
ധിം തരികിട നതം തരികിട തകിജം തരികിട തകതാ
അഴകാർന്ന നീല മയിലേ..
മിഴി പാതി ചാരും കുയിലേ..
മിന്നും പവനായ നിൻ വേണി ഉരുക്കീടുവാൻ
കന്നി പ്രണയത്തിൻ കനലായി തെളിഞ്ഞോട്ടേ ഞാൻ
എന്റെ മനസ്സിന്റെ മാളിക തുറന്നീടുവാൻ
മെല്ലെ അണയുന്ന പൂന്തിങ്കളാകില്ലേ നീ
പാടും പുഴപോലെ ഒഴുകുന്ന പവിഴാംഗനേ
നിന്റെ കനക സിംഹാസനം എനിക്കല്ലയോ..
ധന ധീം ധന ധ നി സ മ ഗ
ധന ധീം ധ നി സ പ മ പ മ
തകജ ജനുത ജനുത ധിമി തൊം തരികിട തൊം
ധിം തരികിട നതം തരികിട തകിജം തരികിട തകതാ (അഴകാർന്ന)
(c)