സുന്ദരനോ സൂരിയനോ (D)

ഗന്ധവു പുയ്യരുകാ പനീരു ഗന്ധവു പുയ്യരുകാ 
അന്ധമൈനയതു നന്ദനു വൈയ് 
കുന്ദന നനനിരവോതക പരിമള ഗന്ധവു പുയ്യരുകാ... 

ഗന്ധവു പുയ്യരുകാ പനീരു ഗന്ധവു പുയ്യരുകാ...
സുന്ദരനോ സൂരിയനോ 
ഇന്ദിരനോ നിന്‍ ചന്ദിരനോ...
എന്നു വരും തവ മന്ദിരത്തില്‍ 
ഇന്ദുകലാധരന്‍ നിൻ കാന്തന്‍ 
നീലാംബരീ നീ വൈകാതെ ചൊല്ലൂ 
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ....

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും തവ മന്ദിരത്തില്‍ 
ഇന്ദുകലാധരന്‍ നിൻ കാന്തന്‍...

കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍ 
നിൻ കണവന്റെ വരവാണെന്നു തോന്നും 
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍ 
കല്യാണനാളാണെന്നു തോന്നും 
വെണ്ണിലാവത്ത്.... കണ്ണുറങ്ങാതെ... 
നീയെന്നും കാത്തിരിക്കും... 
മാരന്‍ സുന്ദരനോ...  

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും തവ മന്ദിരത്തില്‍ 
ഇന്ദുകലാധരന്‍ നിൻ കാന്തന്‍...

സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍ 
സീമന്തയോഗമായെന്നു തോന്നും 
താംബൂലത്തളിരു ഞാനൊരുക്കിവയ്‌ക്കും 
പൂവമ്പനെ ഞാനോര്‍ത്തു പാടും 
പഞ്ചമിക്കാവില്‍... ചന്ദനത്തേരില്‍... 
ഞാനെന്നും കാത്തിരിക്കും... 
മാരന്‍ സുന്ദരനോ...

സുന്ദരനോ സൂരിയനോ 
ഇന്ദിരനോ നിന്‍ ചന്ദിരനോ...
എന്നു വരും തവ മന്ദിരത്തില്‍ 
ഇന്ദുകലാധരന്‍ നിൻ കാന്തന്‍ 
നീലാംബരീ നീ വൈകാതെ ചൊല്ലൂ 
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ...

 കണ്ടോ... സുന്ദരനോ സൂരിയനോ 
ഇന്ദിരനോ എൻ ചന്ദിരനോ...
എന്നു വരും മമ മന്ദിരത്തില്‍ 
ഇന്ദുകലാധരന്‍ നിൻ കാന്തന്‍ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundarano Suriyano