പാടാനും പറയാനും

ആ..ആ.ആ
പാടാനും പറയാനും
എനിക്കറിയാത്തൊരനുരാഗമേ
പെയ്താലും തോർന്നാലും
മനസ്സലിവോലും അനുരാഗമേ
കാതോർത്തും കനവോർത്തും
ഒരു പുഴ പോലെ ഒഴുകുന്നു ഞാൻ ഇന്നും
(പാടാനും..)

വരുമെന്നോർത്തീ വഴിയരികിൽ ഞാൻ
വാർമഴവില്ലിൻ പൂ വിരിച്ചു
പുലർ മഞ്ഞായും പുതു മഴയായും
പുഞ്ചിരി മലരിൻ തേൻ തുളിച്ചു
ഉണരുവാൻ വൈകും തൂവൽ കിളിയേ
പൊൻ വിരലാലെ ഞാൻ തഴുകിയുണർത്തീ
ഇനിയും വരുവാൻ വൈകുകയോ
(പാടാനും..)

മുന്തിരി പൂക്കും പന്തലിനുള്ളിൽ
സാന്ധ്യ നിലാവിൻ ഇതൾ വിടർത്തി
അഴലിൽ നിറയും ആലില മിഴിയിൽ
ആയിരം ദീപം ഞാൻ കൊളുത്തി
തുള്ളികളായെൻ ഉള്ളിലെ മുരളിയിൽ
തൂമന്ദഹാസം ഞാൻ പതിയെ ഒഴുക്കി
ഇനിയും വരുവാൻ വൈകുകയോ
(പാടാനും....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Paadanam parayanam

Additional Info

അനുബന്ധവർത്തമാനം