മോഹങ്ങൾ മദാലസം
ബിസ്മി വാ ഇസ്മി യാ ഖുദാ ഖുദറത്ത് ഹോ
മോഹങ്ങള്‍ മദാലസം സ്വപ്നങ്ങള്‍ മനോഹരം
മനസ്സിലെ മധുമതി നിറഞ്ഞു സിരകളില്‍
ഞാനും നീയും മിന്നിത്തെളിഞ്ഞു സ്മരണയില്‍
ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുവാന്‍ പോരൂ നീ
(മോഹങ്ങള്‍ മദാലസം.....)
ലലലല...ലലലല...
കാറ്റില്‍ ഉലയും പനിനീര്‍മുകുളം
കണ്മണീ ഓര്‍മ്മിക്കുന്നു
കടാക്ഷമുനയുടെ സുഖമുള്ള നൊമ്പരം
കാമിനീ അറിയുന്നു
തുടര്‍ന്നു രാഗവിലാസം
ഉണര്‍ന്നു രാസവികാരം
രുരുരുരു...രുരുരുരു....
(മോഹങ്ങള്‍ .....)
ലലലല...ലലലല.....
മറവി മനുഷ്യനനുഗ്രഹമാകാം
മരിച്ചാലും മറക്കില്ല നിന്നെ
ഹൃദയത്തിലൊതുങ്ങും ചന്ദനശില്പമേ
സര്വ്വസ്വമല്ലോ നീ
തുടര്‍ന്നു രാഗവിലാസം
ഉണര്‍ന്നു രാസവികാരം
രുരുരുരു...രുരുരുരു....
(മോഹങ്ങള്‍ ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mohangal Madalasam
Additional Info
ഗാനശാഖ: