എല്ലാം ഞാൻ നിന്റെ പേരിലാക്കി
എല്ലാം ഞാൻ നിന്റെ പേരിലാക്കി (2)
എഴുതാത്ത കഥയിലെ ഏടുകളോരോന്നും
ഏകാന്തമെന്നിൽ ഒതുക്കി വെച്ചു
എന്റെ പ്രണയവും ഞാൻ നിന്റെ പേരിലാക്കി
(എല്ലാം ഞാൻ നിന്റെ....)
ദൂരെയാ തീരത്ത് നീളും നിഴലുകൾ
ഒരോർമ്മയായ് തളിർക്കുന്നുവല്ലോ (2)
പുഴകളും പുളകവും പൂത്ത ഗാന്ധാരവും (2)
പ്രകൃതിയും ഞാൻ നിന്റെ പേരിലാക്കി
എന്റെ പ്രണയവും ഞാൻ നിന്റെ പേരിലാക്കി
(എല്ലാം ഞാൻ നിന്റെ....)
ഗഗനമേഘങ്ങളെ പാടിയുണർത്തിയ
പൂങ്കുയിൽ നാദങ്ങൾ പോലും (2)
നീറുമൊരോർമ്മയാൽ കൂടു വെയ്ക്കുമ്പോഴും (2)
നിഴൽ പോലും ഞാൻ നിന്റെ പേരിലാക്കി
എന്റെ എല്ലാം ഞാൻ നിന്റെ പേരിലാക്കി
(എല്ലാം ഞാൻ നിന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ellam njan ninte perilaakki
Additional Info
ഗാനശാഖ: