മനസ്സു തന്നിട്ട് മറക്കാൻ പറയുമ്പോൾ

 

മനസ്സു തന്നിട്ട് മറക്കാൻ പറയുമ്പോൾ
ഗസലു ജനിക്കുന്നു (2)
നിഴലിനെപ്പോലും  വെറുക്കാൻ തുടങ്ങുമ്പോൾ
ഗസലു ജനിക്കുന്നു
ഗസലു ജനിക്കുന്നു
(മനസു തന്നിട്ട്.....)

നിൻ സ്വരം ദൂരെ നിന്നിങ്ങു വന്നാലും
പൂജിച്ച നിമിഷങ്ങൾ വെറുതേ (2)
കരളിൽ കനൽ നീറി എരിഞ്ഞു തുടങ്ങുമ്പോൾ (2)
ഗസലു ജനിക്കുന്നു
ഗസലു ജനിക്കുന്നു
ഗസലു ജനിക്കുന്നു
(മനസു തന്നിട്ട്.....)

പിൻ വിളി കേൾക്കാതെ നിന്നോടു ചേരാൻ
മോഹിച്ച കാലങ്ങൾ വെറുതേ (2)
ഒരിമിച്ചു യാത്രയ്ക്കൊരുങ്ങുമ്പോൾ തനിച്ചാക്കി
ഓടി മറയുമ്പോൾ
ഗസലു ജനിക്കുന്നു
ഗസലു ജനിക്കുന്നു
(മനസു തന്നിട്ട്.....)

 

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasu thannittu marakkan parayumbol

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം