ഭഗവാൻ പിറന്നത് തടവിൽ
ഭഗവാൻ പിറന്നത് തടവിൽ
ഭൂമിയും പ്രദക്ഷിണതടവിൽ (2)
ഈശ്വരൻ പോലും മനുഷ്യന്റെ മനസ്സിലെ
ശാശ്വത സങ്കല്പ തടവിൽ
(ഭഗവാൻ....)
പിറക്കും മുൻപേ ഗർഭമെന്ന തടവ്
പിറന്നാൽ അമ്മ തൻ വാത്സല്യ തടവ് (2)
വളർന്നാൽ പള്ളിക്കൂടം തടവ് (2)
മരിച്ചാലാറടി മണ്ണിന്റെ തടവ്
തടവ് സർവത്ര തടവ്
ഇതിൽ തങ്ങാതെ നമുക്കില്ലൊരൊഴിവ്
(ഭഗവാൻ...)
കാമുകർക്കെല്ലാം മോഹമെന്ന തടവ്
കല്യാണപ്പിറ്റേന്ന് കുടുംബത്തടവ് (2)
ജീവന്നു നമ്മുടെ ദേഹം തടവ് (2)
ജീവിതം തീർന്നാൽ ശൂന്യത തടവ്
തടവ് സർവത്ര തടവ്
ഇതിൽ തങ്ങാതെ നമുക്കില്ലൊരൊഴിവ്
(ഭഗവാൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Bhagavan pirannathu thadavil
Additional Info
ഗാനശാഖ: