മനസ്സെന്ന പ്രതിഭാസം

 

മനസ്സെന്ന പ്രതിഭാസം ഒരു മായാവിലാസം (2)
അത് നരകത്തെ സ്വർഗ്ഗമാക്കും
സ്വർഗ്ഗത്തെ നരകമാക്കും
അത്ഭുത സർഗ്ഗവിശേഷം
(മനസ്സെന്ന...)

അന്തരംഗമാണോ ഓഹോ
മസ്തിഷ്കമാണോ ഓഹോ
അന്തരംഗമാണോ മസ്തിഷ്കമാണോ
മനസ്സേ നിന്നുടെ വീട്
മനസ്സേ നിന്നുടെ വീട്
ചിലപ്പോളഴകിന്റെ നാട്
നീ ചിലപ്പോൾ കൊടും ചാല്
(മനസ്സെന്ന...)

നന്മയുടെ ഒളിയും ഓഹോ
തിന്മയുടെ  ഇരുളും ഓഹോ
നന്മയുടെ ഒളിയും തിന്മയുടെ  ഇരുളും
മനസ്സേ നീ ചമയ്ക്കുന്നു (2)
ചിലപ്പോൾ അമൃതിൻ ബിന്ദൂ
നീ ചിലപ്പോൾ വിഷ സിന്ധൂ
(മനസ്സെന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasenna prathibhaasam

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം