സ്വപ്നത്തിൻ താഴ്വരയിൽ

 

സ്വപ്നത്തിന്‍ താഴ്വരയില്‍ സ്വര്‍ണ്ണ വിഷുക്കണിയൊരുക്കാന്‍
വിണ്ണില്‍ നിന്നു നീ വരൂ സഖി
വര്‍ണ്ണ പുഷ്പ താലമേന്തി
(സ്വപ്നത്തിന്‍ താഴ്വരയില്‍...)

താരണിയും എന്‍ കരളില്‍ താരസ്വര വീണ പാടി
ഭാവഹര്‍ഷം പീലിപ്പൂക്കൂട ചൂടുന്നു
മോഹങ്ങള്‍ക്ക് തേനെവിടെ
നിന്റെ  മൌനം പുഞ്ചിരിയാല്‍ നെയ്ത്തിരിയാക്കൂ
നിര്‍വൃതി തന്‍ മണിയറയില്‍ കതി ര്‍തൂകൂ
(സ്വപ്നത്തിന്‍ താഴ്വരയില്‍...)

നാദസ്വരമേളങ്ങളോടെ നാമലിയുമീ നിമിഷം
എന്റെ  ദാഹം അനുരാഗ ശ്രുതി മൂളുന്നു
നിന്റെ  നെഞ്ചില്‍ താളമുണ്ടോ
മുഗ്ദ്ധലാസ്യം തിരുവാഭരണം ചാര്‍ത്തുമ്പോള്‍
കസ്തൂരി പൊന്‍ കുളിരായി ഞാന്‍ പടരും
(സ്വപ്നത്തിന്‍ താഴ്വരയില്‍...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnathin Thaazhvarayil

Additional Info

അനുബന്ധവർത്തമാനം