അച്ചായൻ കൊതിച്ചതും

 

അച്ചായൻ കൊതിച്ചതും പാല്‌
ആശാൻ കുറിച്ചതും പാല്‌
അളിയോ
അളിയോ നമ്മളു കുഴിച്ച കുഴിയില്‌
അടി തെറ്റി വീണൊരു മുയല്‌
കൊമ്പൻ മുയല്‌
പഞ്ചാരക്കരിമ്പ്‌  പാലാക്കരിമ്പ്‌
പാലപ്പം പോലൊരു പെണ്ണ്‌
 ചക്കര പാലപ്പം പോലൊരു പെണ്ണ്

കള്ളിന്റെ മണം പോലെ
കാണാതെ വന്നെന്റെ
കരളിലൊരു എൻക്രോച്ചു നടത്തി
 പെണ്ണെ കരളിലൊരു എൻക്രോച്ചു നടത്തി
കണ്ണാലെ വല എറിഞ്ഞു  പെണ്ണു
വണ്ണാത്തിപ്പുള്ളു പോലെ പറന്നു
പറന്നു പറന്നു പറന്നു.

കൈയ്യാലെ ഒന്നു ഞോടി പെണ്ണു
കൈയ്യാലയും പൊളിച്ചു പാടി
കടുവാ തോമസ്സും കുടിക്കും
കപ്യാരു ചാണ്ടിയും എടുക്കും
ചെറിയാൻ കുഞ്ഞിത്ര കഴിക്കും
അറിയാമോ ചൊല്ലു അളിയോ
അറിയാമോ  അതു വടയാറൻ കള്ളു
അറിയാമോ ചൊല്ല്‌
 അതു വടയാറൻ കള്ളു
അളിയോ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Achayan kothichathum

Additional Info

അനുബന്ധവർത്തമാനം