ദേവാമൃത ഗംഗയുണർത്തും

 

ദേവാമൃത ഗംഗയുണര്‍ത്തും
രോമാഞ്ചം പുല്‍കി വിടര്‍ത്തും
രാഗോത്സവ വേള
സിന്ദൂര ചെപ്പിലൊളിക്കും
താരുണ്യ കസവിന്നുള്ളില്‍
പ്രേമോല്സവ മേളാ
(ദേവാമൃത...)

ചിറകിന്മേല്‍ ചിറകുകളുരുമ്മി
വിഹരിക്കും കാമനകള്‍ (2 )
ശൃംഗാര ഭാവനകള്‍ നമ്മില്‍
സായൂജ്യ നിര്‍വൃതികള്‍
(ദേവാമൃത..)

പുണരുമ്പോള്‍ പൂവിരിയും
ഹൃദയത്തില്‍ പൂമദങ്ങള്‍
മന്ദാര മധുകണങ്ങള്‍ നമ്മില്‍
മന്മഥ ഋതുഭംഗികള്‍
(ദേവാമൃത)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devamrutha gangayunarthum

Additional Info

അനുബന്ധവർത്തമാനം