കർമ്മത്തിൻ പാതകൾ വീഥികൾ

 

കർമ്മത്തിൻ പാതകൾ വീഥികൾ
ദുർഗമ വിജനപഥങ്ങൾ (2)
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകൾ പേറി വരുന്നവർ (3)
അനന്ത ദുഷ്കര വിജ നപഥങ്ങൾക്കകലത്തെ
കൂടാരങ്ങൾ തേടി വരുന്നവർ (2)
അഭയം അഭയം തേടി വരുന്നവർ
(കർമ്മത്തിൻ...)

അഷ്ടപർവ്വതചെരിവിൽ നിന്നും
കതിരൊരുക്കി കയർ വലിച്ചു(2)
അഷ്ടപർവ്വതചെരിവിൽ നിന്നും
കതിരൊരുക്കി കയർ വലിച്ചു
അടിയാളർക്കരിമുകിലുകൾ
തൊഴിലാളർ തൂണുയർത്തീ
നീലമേലാപ്പുകൾ കെട്ടും ആകാശക്കൂടാരം
ആകാശക്കൂടാരം
വിശ്വകർമ്മാവിൻ വർണ്ണ കൂടാരം
ഹൊയ്യാഹോ ഹോ ഹൊയ്യാ (4)

ഉയരത്തെ കൂടാരത്തിൽ വർണ്ണവിളക്കിൻ കുഞ്ഞികണ്ണുകൾ (2)
മാനത്തിൻ  ഇക്കിളി കൂട്ടും വെള്ളിവെളിച്ച കതിരിൻ നിഴലുകൾ
ആ.ആ.ആ ...പ്രകാശധാരകൾ
പ്രകാശധാരകൾ (3)
ക്ഷീരപഥങ്ങൾ തേടി നടക്കും പ്രകാശവാഹിനികൾ
ഹൊയ്യാഹോ ഹോ ഹൊയ്യാ (4)

താഴത്തെ പൊടിമണ്ണിൽ അന്തിവിളക്കെരിയാതിരുളിൽ (2)
നരകേളിയ മറ കീറിയ
നെടുവീർപ്പും ചെറു ചെറു തമ്പുകൾ (3)
മിഴിനീരിൻ നനവിൽ മയങ്ങും കളിയാട്ടകൂടാരങ്ങൾ
(കർമ്മത്തിൻ..)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karmathil pathakal

Additional Info

അനുബന്ധവർത്തമാനം