ഒരു മുറി കണ്ണാടിയിൽ ഒന്നു നോക്കി

ഉം.. ഉം.... 

ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..
ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി..
എന്നേ ഒന്നു നോക്കി
അറിഞ്ഞില്ലാ ഞാനിന്നെന്നെ
അറിഞ്ഞില്ലാ.. അറിഞ്ഞില്ലാ

കണ്ണാടി പൊടി മറഞ്ഞു
രാവില്‍ കിനാവിലേതോ
ഇന്ദ്രജാലം നടന്നോ

കണ്മഷി ചെപ്പു കണ്ടോ
എന്റെ നീല കണ്മഷി ചെപ്പു കണ്ടോ
കുങ്കുമ ചെപ്പു കണ്ടോ
പൊന്‍ പൊടിയിട്ട കുങ്കുമ ചെപ്പു കണ്ടോ
ആരാനുമെന്‍ കുങ്കുമ ചെപ്പു കണ്ടോ

അന്തിക്കൊളിച്ചുവച്ച ഇന്നലത്തെ
മന്ദാര മൊട്ടു കണ്ടോ  (2)
എനിക്കു തന്ന മന്ദാര മൊട്ടു കണ്ടോ

കരിവാവു കച്ച വച്ച
ധനുമാസ രാവിന്റെ ചെറുകാലില്‍
ആാ പൂത്താലി കടം കൊണ്ട
പൂത്താലി മാല കണ്ടോ(2)

ഒരു പാട്ടു പറഞ്ഞു തരാന്‍ (2)
കൂട്ടിനുള്ളില്‍ പുലരിക്കിളിയുണര്‍ന്നു
വാക്കു തന്ന പൂങ്കിളി പറന്നുവന്നൊ പറന്നുവന്നൊ
ആ..പൂങ്കിളി പറന്നുവന്നൊ

ഊഞ്ഞാലില്‍ ഇടമുണ്ടോ
ആതിര പെണ്ണിന്‍ ഊഞ്ഞാലില്‍ ഇടമുണ്ടൊ
എനിക്കൊന്നാടാന്‍ ഊഞ്ഞാലില്‍ ഇടമുണ്ടോ
(ഒരു മുറി കണ്ണാടിയില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Oru murikannadiyil

Additional Info

അനുബന്ധവർത്തമാനം