കാക്കാലൻ കളിയച്ഛൻ
Music:
Lyricist:
Singer:
Film/album:
കാക്കാലൻ കളിയച്ഛൻ കണ്ണു തുറന്നുറങ്ങുന്നു
കരിമറക്കകം ഇരുന്നു വിരൽ പത്തും വിറയ്ക്കുന്നു
(കാക്കാലൻ..)
കിഴവിന്റെ കൈത്തുമ്പിൽ ചരടുകളിളകുമ്പോൾ
കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു (2)
കളിയരങ്ങത്തു നൂറു വീര ശൂര നായകന്മാർ
(കാക്കാലൻ..)
പളുങ്കു മുത്തുകൾ പഞ്ഞിക്കിരീടങ്ങൾ
കിന്നരികളിലലിയാടുന്നൂ
പടയാടുന്നു യുവരാജൻ
അണിയറപ്പടിയിലെ ചെറുവെട്ടപ്പൊളിയിൽ
അന്തപ്പുരത്തട്ടിൽ നിന്നൂ (2)
നൂറു പ്രാർഥനപ്പൂ പൊഴിയുന്നു
പ്രാർഥനപ്പൂ പൊഴീയുന്നു
(കാക്കാലൻ..)
കരിമറ താഴുമ്പോൾ കാകാലനുണരുമ്പോൾ
ചിരിച്ചവർ കരഞ്ഞവർ
മരിച്ചവർ മടങ്ങുന്നു
കീറമാറാപ്പുകൾക്കുള്ളിൽ
കല്ലറയ്ക്കുള്ളിൽ മറയുന്നു
(കാക്കാലൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kakkalan kaliyachan
Additional Info
ഗാനശാഖ: