രാവു പാതി പോയ്

 

രാവു പാതി പോയ് മകനേ ഉറങ്ങൂ നീ
മനസിൻ ചില്ലയിൽ ഉഷസ്സിൻ പൂവുമായ്
പഴഞ്ചൊല്ല് പോലെ നീ വാവോ
കൈക്കുഞ്ഞേ പൊൻ കുഞ്ഞേ (രാവു...)


വഴിയോരങ്ങൾ തോറും വലിയോർ ചെയ്ത പാപം
പിഴ മൂളുന്നു സ്വന്തം പിറവി ജാതകങ്ങൾ
നിഴലാടും നിലാവിൽ ഒരു പാതി
കരി പൂശും കിനാവിൽ മറുപാതി
കതിർ ചൊന്ന പോലെ നീ വാവോ
ആരാരോ ആരാരോ ആ..ആ
ചായുറങ്ങൂ നീ സമയം വിരാചിയിൽ (രാവു ..)

അഴലിൻ രാത്രി മായും പകലിൻ രാജ്യമാകും
അറിയാ സ്നേഹമുള്ളിൽ അലിയും കാലമാകും
മകനേ നിൻ കിനാവിൻ മുറിവെല്ലാം
കനിവോലും കരങ്ങൾ തഴുകുമ്പോൾ
അനുഭൂതിയോടെ നീ വാവോ
വാവാ‍വോ വാവാവോ
സ്വന്ത ബന്ധനം അറിയില്ല നിൻ മനം (രാവു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ravu paathi poi

Additional Info

അനുബന്ധവർത്തമാനം