കള്ളൻ കള്ളൻ കള്ളൻ

കള്ളൻ കള്ളൻ കള്ളൻ...........
വെറുമൊരു മോഷ്ടാവായോനെന്നെ കള്ളനെന്നു വിളിച്ചില്ലേ 
താൻ കള്ളനെന്നു വിളിച്ചില്ലേ(2)
കള്ളനെന്നു വിളിച്ചുപോലും...അപ്പോ തുണി മോഷ്ടിച്ചതോ?
ആ....ആ.....തുണി മോഷ്ടിച്ചതോ.....?
തുണി മോഷ്ടിച്ചത് കാണുന്നവരുടെ നാണം കാക്കാനായിരുന്നല്ലോ 
അവരുടെ നാണം കാക്കാനായിരുന്നല്ലോ......
ഹും...നാണം കാക്കാൻ പോലും...അപ്പോഴേ കോഴിയെ മോഷ്ടിച്ചതോ?
കോഴിയെ മോഷ്ടിച്ചത്....കോഴിയെ മോഷ്ടിച്ചെങ്കിലത്‌ 
പൊരിച്ചു തിന്നാനായിരുന്നല്ലോ 
എനിയ്ക്ക് പൊരിച്ചുതിന്നാനായിരുന്നല്ലോ 
അപ്പോഴേ....പശുവിനെ മോഷ്ടിച്ചതോ?
പശുവിനെ മോഷ്ടിച്ചത്... പശുവിനെ മോഷ്ടിച്ചെങ്കിലത്‌ പാലുകുടിയ്ക്കാനായിരുന്നല്ലോ 
പശുവിൻ പാലുകുടിയ്ക്കാനായിരുന്നല്ലോ 
ഓ....പിന്നെ...
കോഴിയിറച്ചിയും പശുവിൻപാലും വൈദ്യൻ പോലും വിലക്കിയില്ലല്ലോ 
എന്റെ വൈദ്യൻ പോലും വിലക്കിയില്ലല്ലോ 
നല്ലതുവല്ലോം മോഷ്ടിച്ചാലുടനേ അവനെ വെറുതെ -
കള്ളനാക്കും നിങ്ങടെ ചട്ടം-
മാറ്റുക മാറ്റുക ചട്ടങ്ങളെ അവ മാറ്റും നിങ്ങളെ അല്ലെങ്കിൽ
മാറ്റുക മാറ്റുക ചട്ടങ്ങളെ അവ മാറ്റും നിങ്ങളെ അല്ലെങ്കിൽ
മാറ്റും നിങ്ങളെ അല്ലെങ്കിൽ...
മാറ്റും നിങ്ങളെ അല്ലെങ്കിൽ....

Verumoru - Cheppadividhya