ചെമ്പകം പൂവിടും

 

ചെമ്പകം പൂവിടും നിൻ പുഞ്ചിരി കണ്ടാൽ
മഞ്ജുമന്ദാരമാടിടും നിൻ മൊഴി കേട്ടാൽ
എനിക്കു മാത്രം കാണാനായ്
എനിക്കു മാത്രം നൽകാനായ്
പ്രപഞ്ചശില്പി കടഞ്ഞെടുത്തൊരു
സുന്ദരശില്പം നീ സഖീ സുന്ദരശില്പം നീ (ചെമ്പകം..)

ഇന്നെൻ മാനസവനിയിൽ അമൃതു പൊഴിഞ്ഞല്ലോ
പൊന്നിൻ കിനാവുകളൊന്നായ് പൂത്തു വിരിഞ്ഞല്ലോ
മണമൂറും മലരല്ലേ അതിലൂറും മധുവല്ലേ
കരളിൽ കൂട്ടിലുറങ്ങിയുണരും മോഹന രൂപം നീ

സ്വർഗ്ഗത്തിൻ വാതിൽ തുറന്നു വന്നൊരു മോഹിനീ
സ്വപ്നങ്ങൾ പാരി തൂകും രാഗവതി
ഒരു കുമ്പിൾ തീർത്ഥവുമായ് നീ പുഞ്ചിരി തൂകി
അഴകായ് പൂക്കൂട തുറന്നു നൽകൂ
പ്രിയദർശിനിയല്ലോ നീ (ചെമ്പകം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chembakam poovidum

Additional Info

അനുബന്ധവർത്തമാനം