മണിത്തൂവൽച്ചിറകുള്ള

 

മണിത്തൂവൽ ചിറകുള്ള ചിറകിന്മേൽ കുളിരുള്ള
അരയന്നകിളിയുടെ മുകളിൽ
ഒരിക്കലൊരിടത്ത് പറന്നിറങ്ങി
അഴകുള്ള രാജകുമാരി ഒരഴകുള്ള രാജകുമാരി (മണിത്തൂവൽ...)

മുന്തിരി പൊഴിയുന്ന  പുഞ്ചിരി വിരിയുന്ന മുഖപ്രസാദം കണ്ടു  (2)
അതു വഴി വന്നോരിടയന്റെ മുന്നിൽ
അവളൊരു ദേവതയായി
അവർ അന്യോന്യം ഒന്നായി
പൂത്തുലഞ്ഞ വസന്ത രാവുകൾ
കാത്തു നിന്നു വിരുന്നൊരുക്കിയതെല്ലാം
തമ്മിൽ തമ്മിൽ പങ്കുവെച്ചു
ഹ ഹ ഹ ഹ.... (മണിത്തൂവൽ...)

ഇടയിലൊരാൺതരി വിരുന്നു വന്നു
ഇടയനവനെയേകി അവൾ മറഞ്ഞു (2)
പാവം ഇടയന്റെ മനം തകർന്നു
വിധിയുടെ തുറുങ്കിലേക്കവൻ നടന്നു
ബന്ധങ്ങൾ തൻ ബന്ധനമെല്ലാം  ബന്ധുരമാണെന്നും
 ബന്ധുരമാണെന്നും  (മണിത്തൂവൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manithooval chirakulla

Additional Info

അനുബന്ധവർത്തമാനം