വരവായ് വരവായ്
വരവായ് വരവായ് വരവായ്
നമ്മൾ വരവായ് വരവായ് വരവായ്
കടലലയുടെ തുടിരവമൊടു
നിരയായ് നിരയായ് ഇതു വഴി വരവായ്
നമ്മൾ വരവായ് വരവായ് വരവായ്
കടലലയുടെ തുടിരവമൊടു
നിരയായ് നിരയായ് ഇതു വഴി വരവായ്
തിരയടിച്ചാർക്കുന്ന കടൽ പോലെ
കടൽ പോലെ
തുടി കൊട്ടിപ്പെയ്യുന്ന മുകിൽ പോലെ
മുകിൽ പോലെ
ചിതയിലെ ചാരമായ് മാറിയ സ്വപ്നങ്ങൾ
ചിറകാർന്നു വീണ്ടുമുയർന്ന പോലെ (വരവായ്...)
കൊടിയിതുണർത്തൂ നമ്മൽ ചൊരിഞ്ഞതാം
ഉതിരത്തിൻ ചെന്നിറമാർന്നതല്ലേ
ഉതിരത്തിൻ ചെന്നിറമാർന്നതല്ലേ
അടിമകളില്ലാത്ത ലോകം പടുത്തതിൻ
നിറുകയിൽ നാമിതു നാട്ടും
നിറുകയിൽ നാമിതു നാട്ടും
മതിലുകളില്ലതിരുകളില്ലാതൊരു ലോകം
നമ്മെ വിളിപ്പൂ
ഒരു ലോകം നമ്മെ വിളിപ്പൂ (വരവായ്...)
----------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varavaay Varavaay
Additional Info
ഗാനശാഖ: