മംഗളദീപവുമായ്

ബാലേ ചാരുശീലേ നാരീകുല മൗലേ
ഇനി മോദമോടെ കേളിയാടാം
താ ത തെയ് തെയ്  ത തെയ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് (2)
പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി
തംബുരു  മീട്ടുകയായ് തില്ലാനകൾ പാടുകയായ്
ചിങ്ങത്തൊടുകുറി നെറുകിൽ ചാർത്തും
അംഗനമാരുടെ നടനം കാണാൻ (മംഗള...)

വലം കൈയ്യിൽ വള ചാർത്തിയും
നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും
കുനുകൂന്തൽ ചുരുൾ മാടിയും
കുഞ്ഞിക്കുടമുല്ല പൂ ചൂടിയും
വരവായ് വരവേണിയാൾ
സാ   രി  സ  രീ ഗ  രി  ഗാ  മ  ഗ   മാ  പ  മ 
പാ  ധ  പ  ധാ  നീ  ധ  നീ സ നീ  സാ  രി  സ 

ആമ്പൽത്തളികയുമായ്
അതിലീറൻ കളഭവുമായ്
പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ്
മലർമുറ്റം വലം വെച്ചു വരയാമിനി
ചന്ദനവിരലുകൾ തഴുകി മിനുക്കിയ  (മംഗള ദീപവുമായ് ...)

ആകാശം കുടയാവുന്നൂ
കാലിൽ അലയാഴി തളയാവുന്നൂ
മാലേയം മഴയാവുന്നൂ
മോഹം മയിലായി നടമാടുന്നൂ
നിറമേഴും സ്വരമാവുന്നൂ
സാ   രി  സ രീ ഗ  രി  ഗാ  മ  ഗ  മാ  പ  മ 
പാ  ധ  പ  ധാ  നീ  ധ നീ സ നീ  സാ  രി  സ 
സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ്
കാണാമുറിവുകളിൽ  തേൻ തുള്ളി തലോടുകയായ്
മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ്
മഞ്ഞു നിലാവാലെണ്ണ പകർന്നൊരു (മംഗള ദീപവുമായ് ...)
--------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangaladeepavumaay