സാഗരനീലിമ കടമിഴിക്കോണിൽ

സാഗര നീലിമ കടമിഴിക്കോണില്‍
ഒളിച്ചു നിര്‍ത്തിയ വിഗ്രഹമേ (2)
ജ്വലിച്ചു നില്ക്കും അഭൗമ സൌന്ദര്യം
തുടിച്ചു നിന്നെന്‍ ഹൃദയത്തില്‍(2) [സാഗര...]

വർണ്ണസ്വപ്നങ്ങളാല്‍ തുന്നിയെടുത്തൊരെന്‍
ലോലമാം ചിറകുകള്‍ ആഞ്ഞു വീശി(2)
നിന്നോടൊത്തൊരു നര്‍ത്തനമാടാന്‍
നിർമലെ  ഞാന്‍ വൃഥാ കൊതിച്ചു പോയി‍(2) [സാഗര...]

ഇന്നലെയോളം നീ എന്നില്‍ ഉണര്‍ത്തിയ
രാഗാര്‍ദ്ര ഭാവങ്ങള്‍ പൊഴിയുമ്പോള്‍ (2)
ഊഷ്മളമാകുമെന്‍ ദീര്‍ഘ നിശ്വാസങ്ങള്‍
ഉത്തരമേകുവാനാവാതെ (2) [സാഗര...]

------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sagaraneelima kadamizhikkonil

Additional Info

അനുബന്ധവർത്തമാനം