തേൻ വിരുന്നിനായ്

തേൻ വിരുന്നിനായ് ഓടിയെത്തിയ
പൂങ്കുരുന്നിൻ മിഴികളിൽ
കണ്ടുവോ മലർത്തുമ്പീ നീയൊരു
കണ്ണുനീർക്കണം കണ്ടുവോ (തേൻ വിരുന്നിനായ്...)

ഉള്ളിലെ കൊച്ചു കൊച്ചു ദുഃഖങ്ങൾ
തുള്ളി തുള്ളിയായ് വാർന്ന പോൽ
പാവമാപ്പൂവിൻ ചുണ്ടിൽ നിന്നൊരു
ജീവിത കഥ കേട്ടുവോ
മറ്റൊരാത്മാവിൻ ദുഃഖവും മധു
പർക്കമായ് നീ നുകർന്നുവോ (തേൻ വിരുന്നിനായ്...)

ഉജ്ജ്വലനിമിഷങ്ങൾ ജീവനിൽ
തൊട്ടു തൊട്ടു വിളിച്ചുവോ
പാടുവാൻ ശ്രുതി ചേർത്ത പാട്ടിന്റെ
പല്ലവി നീ മറന്നുവോ
മറ്റൊരു മൺ വിപഞ്ചിയിൽ നിന്റെ
ഇഷ്ടഗാനം നീ കേട്ടുവോ (തേൻ വിരുന്നിനായ്...)

----------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Then virunninaai

Additional Info

അനുബന്ധവർത്തമാനം