തുള്ളിത്തുള്ളിത്തുള്ളി വാ

തുള്ളിത്തുള്ളി
തുള്ളിത്തുള്ളിത്തുള്ളി വാ
ചെല്ലച്ചെറുമാനേ
കുണുങ്ങി വാ ഇണങ്ങി വാ
കുതിച്ചു വാ കുളമ്പടിച്ചു വാ  (തുള്ളിത്തുള്ളി...)

പുള്ളിത്തോലുടുപ്പാര് തന്നു
അമ്പുള്ള കൊമ്പുകളാര് തന്നൂ
ചാഞ്ചക്കം ചാഞ്ചക്കം തുള്ളാട്ടത്തിനു
ചന്ദനപ്പൂങ്കുളമ്പാരു തന്നു
ആരു തന്നു നിനക്കാരു തന്നൂ  (തുള്ളിത്തുള്ളി...)

കാട്ടിൽ തിനയുണ്ട് തേനുണ്ട്
കാട്ടരുവൂലോളത്തുടിമേളമുണ്ട്
കണ്ണവം കാട്ടിലെത്തേവി നീരാടുന്ന
കണ്ണാടിത്തെളിനീറ്റിൽ കുളിരുണ്ട്
കാടായ കാടെല്ലാം കണ്ടു വായോ
മേടായ മേടെല്ലാം മേഞ്ഞുവായോ
കറുകപ്പുല്ലരി കൊണ്ട് കഞ്ഞി വെച്ച്
വയറു നിറച്ചും കുടിച്ചു വായോ  (തുള്ളിത്തുള്ളി...)

കാട്ടിലേക്കിളമാൻ കുതിച്ചു പാഞ്ഞൂ
കാറ്റിനോടൊത്തു കുതിച്ചു പാഞ്ഞൂ
മണ്ണും മാനവും കണ്ണു മിഴിച്ചപ്പോ
പിന്നെയാ മാനിനെ കണ്ടില്ല
കണ്ടില്ലിളമാനെ കണ്ടില്ലാ
കാടിന്റെ പൊന്മാനെ കണ്ടില്ല
കാറ്റിന്റെ തേരൊച്ച കേട്ടു ദൂരെ
കാട്ടുകിളിയും കരഞ്ഞു ദൂരെ (തുള്ളിത്തുള്ളി...)

-----------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulli thulli thulli vaa

Additional Info

അനുബന്ധവർത്തമാനം