ഇന്ദു പൂർണ്ണേന്ദു

ഇന്ദു പൂർണ്ണെന്ദു
വിണ്ണിൻ നിറുകയിൽ സ്നേഹാംഗുലികളാൽ
ഇന്നാരോ ചാർത്തിയ ബിന്ദു
ചന്ദനതിലകത്തിൻ ബിന്ദു
മൂകമാമെൻ പ്രേമസംഗീത ധാരയിൽ
പൂവിടും സ്വരബിന്ദു
നീയൊരു സുസ്വരബിന്ദു (ഇന്ദു...)

നിൻ പൊൻ കവിളിൽ ഏതൊരു കാമുക
ചുംബനത്തിൻ ശ്യാമബിന്ദു
ലജ്ജാവിവശയായ് നില്പതെന്തേ പ്രിയ
ദർശിനിയാം ശാരദേന്ദു
നിൽക്കൂ നിൽക്കൂ ഒരു നിമിഷം
പ്രേമഭിക്ഷുവിൻ മൊഴിയിതു കേൾക്കൂ (ഇന്ദു...)

നിൻ മുഖം കാണുവാൻ മാത്രമീ രാവിലും
ചെമ്പനീർപ്പൂക്കളുണർന്നൂ
നിൻ നിറ നിർവൃതിയാകും നിലാവിലെൻ
നെഞ്ചിലെ പ്രാക്കളുണർന്നൂ
നിൽക്കൂ നിൽക്കൂ ഒരു നിമിഷം
പ്രേമഭിക്ഷുവിൻപാട്ടിത്  കേൾക്കൂ (ഇന്ദു...)

--------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
indu poornnendu