ധനരേഖ

Dhanarekha

അശോകന്റേയും രജിതയുടേയും മകളായി കണ്ണൂർ ജില്ലയിൽ ജനിച്ചു. കൊറ്റാളി പുഴാതി നോർത്ത് യു പി സ്കുൾ, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് എന്നീ സ്കൂളുകളിലായിരുന്നു ധനരേഖയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. കൂടാതെ തൃപ്പൂണിത്തറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്നും വോക്കൽ മ്യൂസിക്കിൽ ബിരുദവും, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ജോൺ മത്തായി സെന്ററിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.

2023 -ൽ "മൗനമായ്" എന്ന സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചു കൊണ്ടാണ് ധനരേഖ സംഗീതത്തെ തന്റെ കർമ്മപഥമായി സ്വീകരിക്കുന്നത്. തുടർന്ന് പൂത്തിരുവോണം എന്ന ആൽബത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി. ചിങ്ങവെയിൽ, കൈലാസകേരളം കൊട്ടിയൂർ, ലഹരിക്കടിമകളാവരുതേ നാം, മൗനമായ്, രണഭേരി, കണ്ണനോട്, പയ്യനൂരിൽ  ചോര കിനിയുന്നു, സന്മനസ്സുള്ളവർക്ക്... എന്നിങ്ങനെ നിരവധി സംഗീത ആൽബങ്ങൾക്കും ഷോർട്ട് ഫിലിമുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഷോർട്ട് ഫിലിമുകൾക്ക് വേണ്ടി ഡബ്ബിംഗും ചെയ്തിട്ടുള്ള ധനരേഖ കർണപ്രിയ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടർ കൂടിയാണ്. യുവ സംഗീത സംവിധായികയ്ക്കുള്ള പി.ലീല സ്മാരക പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള ഗായിക ഓൺലൈൻ സംഗീത ക്ലാസുകൾ നടത്തുന്നുണ്ട്. 

മൃദംഗ വിദ്വാൻ കലാമണ്ഡലം ശ്രീകേശ് നമ്പൂതിരിയാണ് ധനരേഖയുടെ ഭർത്താവ്. 

ധനരേഖ - Facebook.       

Album - Mounamayi