ചാറ്റൽമഴയും പൊൻ വെയിലും

ചാറ്റൽമഴയും പൊൻ വെയിലും ആ..ആ.ആ (2)
കാട്ടിലെ കുറുക്കന്റെ കല്യാണം (2)[ചാറ്റൽ....]

വടക്കേ മാനത്തെ കരിമുകിലും
തെക്കേ മാനത്തെ തെളിവെയിലും (2)
ചിരിയും കരച്ചിലും ഒപ്പത്തിനൊപ്പം
ഇരുളും മുൻപാണു കല്യാണം (2)[ചാറ്റൽ...]


കുറുക്കൻ പെണ്ണിന്റെ മുറച്ചെറുക്കൻ
പെണ്ണോ ചെറുക്കനു മുറപ്പെണ്ണ്‌(2)
പാഴൂർപ്പടിക്കൽ  പഞ്ചാംഗം നോക്കി (2)
പണ്ടാരോ നിശ്ചയിച്ച കല്യാണം (പാഴൂർ...)[ചാറ്റൽ...]


കഴുത്തിലെ പൂത്താലി കാക്കപ്പൊന്ന്‌
കല്യാണപ്പുടവ കൈതോലാ(2)
കാക്കക്കുയിലിന്റെ കച്ചേരി(2)
കരക്കാർക്കൊക്കെയും വിരുന്നൂട്ട്‌ വിരുന്നൂട്ട്‌(2)[ചാറ്റൽ...]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chattal Mazhayum Pon Veyilum

Additional Info

അനുബന്ധവർത്തമാനം