പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചൂ
പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചൂ
മുറ്റത്തെ മുല്ലക്കു മണമുണ്ടോ (2)
കെട്ടിപ്പിടിച്ചു കൊണ്ടിളം കാറ്റു പറഞ്ഞൂ
മുറ്റത്തെ മുല്ലക്കേ മണമുള്ളൂ(പൊട്ടിക്കാൻ...)
മുത്തിക്കുടിക്കുമ്പോൾ ചെന്തെങ്ങു ചൊല്ലീ
തെക്കേലെ കരിക്കിനേ മധുരമുള്ളൂ
ആ...ആ..ആ.(മുത്തിക്കുടിക്കുമ്പ്പോൾ..)
ആഞ്ഞിലികൊമ്പത്തെ മുളന്തത്ത പാടി (2)
അങ്ങേലെ പെണ്ണിനേ അഴകുള്ളൂ(2)[പൊട്ടിക്കാൻ....]
ഇന്നലെ കണ്ട കിനാവുകൾ ഞാനെന്റെ
പൊന്നിട്ട പെട്ടകത്തിൽ പൂട്ടി വെച്ചു
കണ്ടാൽ ചിരിക്കുന്ന കള്ളത്തിയൊരുത്തി ആ...ആ..ആ..(കണ്ടാൽ ചിരിക്കുന്ന...)
കണ്മുനത്താക്കോലാൽ കവർണ്ണെടുത്തു (2) [പൊട്ടിക്കാൻ...]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pottikkaan Chennappol
Additional Info
ഗാനശാഖ: