നാമറിഞ്ഞീടാ പലതും ഉലകിൽ

നാമറിഞ്ഞിടാ പലതും ഉലകിൽ
നടമാടും നേരം മതിഭ്രമമകലാനായ്
നീൺമൊഴികളിലേതോ ആശകിരണം 
നീവുക അരുതേ
ഏകാകിയായ് ഈ വഴികളിൻ
വിധിയായ് പിരിഞ്ഞേ പോയിടും കാൽപ്പാടുകൾ 

കാലങ്ങളായ് ഈ കനിവിലും അലിയാൻ തിരഞ്ഞേ ഹേതുവാം നിൻ വേരുകൾ
പോയ് മറഞ്ഞാലും ഇരുളിൽ മടിയിൽ 
പുതുനാമ്പായ് നീങ്ങും 
പൊരുളുകൾ അറിയാനായ്
താനെ നെഞ്ചിൻ ഏതോ കോണിൽ മെല്ലെ ആരോ ചൊല്ലും വാഴ്വിൻ താളം അറിയൂ നീ 

ഈ ലോകമേ ഈ നിമിഷമേ വരമേ 
പറഞ്ഞേ പോയിടാം നം ചിന്തനം അറിയൂ 
ഈ യാത്രയും നീളകലുമോ 
നിശ്ശേഷം നിൻ ഇതം നീ നേടണം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Namarinjeeda palathum ulakil