വാനരലോകം

ദൂരേ ദൂരേ മായികയാമൊരു
കോണിൽ വാനരലോകം

തീരാതെങ്ങോ നീളണ കാനന-

മേതോ മാലക പോലെ

വായ്മൊഴികളാം കഥകളിൽ നിറയുമാ ഇടമിതാ ...

 

പൂന്തേൻതുള്ളികളേകണ കാലം

തീരാതോതിയ കനവുകൾ

പുൽകാനേറെ പടവുകൾ

ധരണിയിൻ മടിയിലായ്

 

കതിരവനവനുടെ ഉയിരിൻ

ഒരു തരി പുലരി ഏകവേ

കിളികളിൻ ചിരകിനെ തഴുകണീ 

കാറ്റും വീശുകയാണേ

ഋതുവിൻ മുഖമേ പലതേ

 

തന്താനാനേ താനനനാനേ

താനേ താനനനാനേ

തന്താനാനേ താനനനാനേ

താനേ താനനനാനേ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanaralokam

Additional Info

അനുബന്ധവർത്തമാനം