തമ്മിൽ തമ്മിൽ

തമ്മിൽ തമ്മിൽ 
ഈ മൗനപ്പൂവിൽ കണ്ടൂ...

കണ്ണിന്നോരങ്ങളിൽ വിരലിൻ തലോടൽ തേടി

നെഞ്ചിൽ ചാഞ്ഞുറങ്ങാൻ 

എന്നും മോഹം 

വിരൽത്തുമ്പിൽ കരം ചേർത്തു..

നടകൊൾവാൻ ഇടവഴികളിൽ

തവ പദ ചലനം..

കനിവില്ല കാലത്തിൻ ഇരുളിൽ ഞാൻ ഉഴലുകയായ് എന്നും

മണ്ണിൽ വിണ്ണിൽ കാരുണ്യം തേടി ഞാൻ.. എങ്ങും കണ്ടില്ലല്ലോ കനിവിൻ ദീപമേ....

ഏകാന്തരാവിൽ മൗനം മാത്രമായ് കരൾപൂവിൽ ഇരുൾ മൂടവേ വരവായി എന്നിൽ നിറദീപലയമായ്. 

മിഴികളിലും മൊഴികളിലും നിറയുകയായ്..സ്നേഹാർദ്രമാം ഈ മുഖം..

 

ചേറിൽ പിറക്കും ആമ്പൽ പൂക്കൾ പോലെയല്ലോ..

തൂവെള്ള തൂകിയ ഹേമന്ത വീഥിയിൽ..

തൂവെള്ള തൂകിയ ഹേമന്ത വീഥിയിൽ 

പുതുജീവൻ വാനോളംവരമേകി 

കണ്ണോരം കുളിരേകി എന്നുമേ...

തമ്മിൽ തമ്മിൽ...ആ..ആ..

തമ്മിൽ തമ്മിൽ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thammil thammil