സ്വപ്നമരാളികേ നിന്റെ
സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍
തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ
നിദ്രതന്‍ നീലോല്‍പലത്തില്‍
മയങ്ങുന്ന മുഗ്ദ്ധ സങ്കല്‍പ്പത്തെ വീണ്ടും (സ്വപ്ന മരാളികേ ...)
ഹേമന്ത രാവിന്റെ തീരത്തു ശശിലേഖ
പ്രേമ സമാധിയില്‍ മുഴുകീ (2)
മേദിനി വിരിച്ചപൂമെത്തയില്‍ ഇളം തെന്നല്‍
മേഘസന്ദേശം വായിച്ചുറങ്ങീ (സ്വപ്ന മരാളികേ ...)
താലവനങ്ങളില്‍ പാതിരാക്കുയിലിന്റെ
കോമള സംഗീതമൊഴുകീ (2)
ജാലകച്ഛായയില്‍ ഞാനൊരു ഗന്ധര്‍വ്വ
രൂപനെ ധ്യാനിച്ചിരുന്നു (സ്വപ്നമരാളികേ..)
----------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swapnamaraalike Ninte
Additional Info
ഗാനശാഖ: