നീ എൻ ആകാശതീരങ്ങളിൽ

നീ എൻ ആകാശതീരങ്ങളിൽ തൂവുന്ന മേഘങ്ങളിൽ
നീ ഇടം തന്ന സ്വപ്നങ്ങളാൽ കൂടു കൂട്ടുന്നു ഞാൻ
നേരിന്റെ പൂവൊന്നു നീ തന്നതും 
നോവിന്റെ നോവേറി ഉള്ളാകവേ
കാണും നിഴൽ പോലെ പോരേണമേ 
കൂടെ നീ എങ്ങുമേ
ഉം ... ഉം ...

ഏതോ മുകിൽ മായ്ച്ചാ വെയിൽ 
വീഴുന്നു വർണങ്ങളായ്
വീണ്ടും പകൽത്താലങ്ങളിൽ
പൂക്കൾ കൊരുക്കുന്നിതാ

ഈ രാവു നമ്മിൽ നിറയ്ക്കുന്നതെന്താ 
ഈ കാറ്റു നമ്മിൽ; കുറിയ്ക്കുന്നതെന്താ
നീയുള്ള ജന്മം എന്തേ നിറഞ്ഞൂ
ഈ മണ്ണുമീ വിണ്ണൂമെന്തേ പറഞ്ഞൂ
പിരിയാതിനിയും ഒരു വരിയായിവിടെ നിറയണം
ഉം ... ഉം ...

പൂക്കാലം തൂവുന്ന മൗനങ്ങളിൽ നിന്ന്
പൂനുള്ളിപ്പാറുന്നൂ പൂമ്പാറ്റകൾ
കാണാത്ത ദൂരങ്ങൾ കാതോരമെത്തുന്നു
നേരുന്നൂ രാവിന്ന് നല്ലോർമ്മകൾ
ഉം ... ഉം ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
നീ എൻ ആകാശ