ശാരിക സ്റ്റാലിൻ
ശശിധരൻ പിള്ളയുടേയും വിജയമ്മയുടേയും മകളായി കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ചു. മുഖത്തല L P, U P, കണ്ണനല്ലൂർ MKIMHS എന്നീ സ്കൂളുകളിലായിരുന്നു ശാരികയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മോണ്ടിസൊറി TTC, ഫാഷൻ ഡിസൈനിങ്ങ് ഡിപ്ലോമ എന്നിവ പഠിച്ചു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ശാരിക ഡാൻസ്, സ്കിറ്റ് എന്നിവയിൽ പങ്കെടുമായിരുന്നു. 2006 -മുതൽ ബ്ലു ഡൈയമണ്ട് ഡാൻസ് ഓഫ് മാഗ്നറ്റ്, കൊല്ലം കെ ആർ പ്രസാദ് ഡാൻസ് ട്രൂപ്പ് എന്നിവയിൽ ഡാൻസറായി പ്രവർത്തിച്ചിട്ടുണ്ട്
2021 -ൽ യൂട്യൂബിൽ വന്ന തള്ളുവണ്ടി എന്ന വെബ്ബ് സീരിസിൽ ഒരു വനിതാ പോലീസ് ആയിട്ടാണ് ശാരിക അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിന് ശേഷം അമൃത ചാനലിൽ കോമഡി മാസ്റ്റേഴ്സിൽ കോമഡി പ്രോഗ്രാമുകൾ അവതരിപ്പിച്ചു, തുടർന്ന് സൂര്യ ടിവിയിൽ സുന്ദരി, കന്യാദാനം എന്നീ സീരിയലുകളിലും ശാരിക അഭിനയിച്ചു. അനിൽ കൊല്ലം, സുധി കലാഭവൻ, ബിനീഷ് ഗിന്നസ് എന്നിവരുടെ കൂടെ നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. കലാഭവൻ സുധിയുടെ ഉണ്ണിക്കണ്ണൻ എന്ന മ്യൂസിക്കൽ ആൽബത്തിലും, ആർ ഡി എക്സ്, തണുപ്പ്, 31 ഡേയ്സ്, ഇനി ഞാനുറങ്ങട്ടെ, സ്നേഹ സന്ദേശം, എന്നീ ഷോർട്ട് ഫിലിമുകളിലും ശാരിക അഭിനയിച്ചിട്ടുണ്ട്.
31 ഡേയ്‌സ്, സ്നേഹസന്ദേശം എന്നീ ഷോർട്ട് ഫിലിമുകളിൽ നായികയായിരുന്നു. ഇനി ഞാനുറങ്ങട്ടെ എന്ന ഷോർട്ട് മൂവിയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ശാരികയായിരുന്നു..കൂടാതെ അതിൽ ഒരു നെഗറ്റീവ് ക്യാരക്ടർ അഭിനയിക്കുകയും ചെയ്തു. ഇനി ഞാനുറങ്ങട്ടേയിലെ അഭിനയത്തിന് ഗന്ധർവസംഗീതം 3"d ഗ്ലോബൽ ഫിലിം ടിവി മുസിക്കൽ അവാർഡ് ശാരികയ്ക്ക് ലഭിച്ചു. ഹരീഷ് പത്തനാപുരം സംവിധാനം ചെയ്ത ചന്ദനമേട എന്ന ഹൊറർ ഫിലിമിലൂടെയാണ് ശാരിക സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് ഖണ്ഡശ എന്ന ചിത്രത്തിലും അഭിനയിച്ചു.
ശാരികയുടെ ഭർത്താവ് സ്റ്റാലിൻ വിൻസെന്റ്. രണ്ട് മക്കൾ അലീന, അയാന.
വിലാസം - പണയിൽ വീട്, കുറുമണ്ണ, മുഖത്തല PO കൊല്ലം, 691577
ശാരിക Gmail, Facebook, Instagram