എല്ലോരേം നോക്കും

എല്ലോരേം നോക്കും ഈ ഭൂവിൻ ദൈവേ
ഏങ്കൾ പാടും പാട്ടിൽ ചൊല്ലട്ടെ നന്ദി
എല്ലോരേം നോക്കും ഈ ഭൂവിൻ ദൈവേ
ഏങ്കൾ പാടും പാട്ടിൽ ചൊല്ലട്ടെ നന്ദി

മുമ്പേ പോവാം ഒന്നായ് പാടാം
മുമ്പേ പോവാം ഒന്നായി പാടാൻ പടരാൻ
നീ തരും വഴി ചോട് പതറാതെ
ഏനും എന്റൂരും കാത്തോണേ ദൈവേ 
എന്നും നിൻ കണ്ണിൽ നമ്മൂരുണ്ടാവണേ

നീളും പുഴയിൽ മീനായി മുകിലായ്
നീളും പുഴയിൽ മീനായി മുകിലായ് ഒളിയും
മാരിവിൽത്തെളിവായി ഉയരാൻ
ഏനും എല്ലോർക്കും ആകേണേ ദൈവേ
എന്നും നിൻ കയ്യിൽ നം ഊരും കൈ ചേർക്കണേ

എല്ലോരേം നോക്കും ഈ ഭൂവിൻ ദൈവേ
ഏങ്കൾ പാടും പാട്ടിൽ ചൊല്ലട്ടെ നന്ദി
എല്ലോരേം നോക്കും ഈ ഭൂവിൻ ദൈവേ
ഏങ്കൾ പാടും പാട്ടിൽ ചൊല്ലട്ടെ നന്ദി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellorem Nokkum

Additional Info

അനുബന്ധവർത്തമാനം