കാലങ്ങളേറെ കടന്നുവോ

കാലങ്ങളേറെകടന്നുവോ
എൻ കണ്മണി ചാരത്തണഞ്ഞിടാൻ
മിഴിക്കൂട്ടിലെ തിരിനാളമായ്
കൊഴിയാത്തൊരോമലോർമ്മയായ്
നീ വന്നുവോ

കാറ്റാടിക്കൂട്ടവും കായലോളങ്ങളും
നിൻ കഥകൾ കേൾക്കാൻ നിന്നുവോ
ഈയുഷസന്ധ്യകൾ ഈണത്തിൽ പാടുന്ന
രാഗങ്ങൾ ചേർന്നിനി പാടിടാം
കുറുമ്പത്തിയേ കിളികൊഞ്ചലായ്
നീയെൻ ചാരത്തു തത്തി തത്തി
പാറുന്ന മാടത്തയായി വന്നുവോ

 കാലങ്ങളേറെ കടന്നുവോ
എൻ കണ്മണി ചാരത്തണഞ്ഞിടാൻ .....

നെയ്യാമ്പൽ പാടങ്ങൾ ഓലോലമാടുമ്പോൾ
ഓർമ്മചിലമ്പൊലി കേട്ടുവോ
ഹംസങ്ങളോതുന്ന ചിങ്കാരം കേട്ടിടാൻ
പാതയോരത്തു  നാം കാത്തുവോ
ഇട മുറിയുന്നെൻ ഗതസ്‌മൃതികളിൽ  നീ
രാവിരുൾ മായ്ക്കുന്ന പൊൻ വെട്ടം
പേറുന്ന വെൺതിങ്കളായ്, വന്നുവോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
kaalangalere kadannuvo