വാനിൽ സംഗീതം

വാനിൽ സംഗീതം മന്നിതിൽ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ് ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂസ്

സര്‍വ്വചരാചരവും സകല ജനാവലിയും
മോക്ഷം പുൽകുവാൻ നാഥൻ വന്നിതാ
ബന്ധിതരാം ജനം പീഡിതരായവര്‍
പാപികളേവരും ശാന്തിനുകര്‍ന്നിടും
നവ്യ സന്ദേശമിതാ തന്നൂ രക്ഷകനായ്
( വാനിൽ സംഗീതം )

സര്‍വ്വരും കാത്തിരുന്ന ദൈവസുതൻ മിശിഹാ
മോചനമേകുവാൻ പാരിൽ വാസമായ്
ദൈവ സമാനതയും സ്വര്‍ഗ്ഗമഹാ പ്രഭയും
കൈവെടിഞ്ഞീ മഹിയിൽ എളിമ നിറഞ്ഞവനായ്
മര്‍ത്യസ്വരൂപമായ് വന്നൂ പുൽക്കൂട്ടിൽ
( വാനിൽ സംഗീതം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanil Sangeetham

അനുബന്ധവർത്തമാനം