പോയൊരു പൊന്നിൻചിങ്ങ
പോയൊരു പൊന്നിൻചിങ്ങ വർണ്ണനാളുകളെന്റെ മനസ്സിലും
ഒരായിരം മൗനദു:ഖം…(2)
ഓർമ്മകളിൽ സഖി നീ കുളിരിൻ കുടചൂടി വന്നുനിന്നുവോ..
തേൻ ചൊരിഞ്ഞുവോ…
പോയൊരു പൊന്നിൻചിങ്ങ വർണ്ണ നാളുകളെന്റെ മനസ്സിലും
ഒരായിരം മൗനദു:ഖം
ആവണി പൊൻതാരങ്ങൾ മണ്ണിൽ പൂക്കുംകാലം
ശ്രാവണ സംഗീതങ്ങൾ തെന്നൽ തൂകും നേരം..(2)
മിഴിയിലെ കണ്ണീരോ മൊഴിയിലെ കണ്ണീരോ
വിരഹത്തിൻ ചാരുകേശി പാടും പൈങ്കിളീ…
പോയൊരു പൊന്നിൻചിങ്ങ വർണ്ണനാളുകളെന്റെ മനസ്സിലും
ഒരായിരം മൗനദു:ഖം…
നീ ഒരു കുഞ്ഞോളംപോൽ മുന്നിൽനിന്നും മാഞ്ഞു
ഞാനെന്റെ മൺതോണിയിൽ താനേ മുങ്ങി കേണൂ…(2)
ഇവനുടെ ഉൾത്താരിൽ ഒഴികിടുമനുരാഗം
നിറമയിൽ പീലി നീളെ പാകും നിൻവഴിയിൽ....
പോയൊരു പൊന്നിൻചിങ്ങ വർണ്ണനാളുകളെന്റെ മനസ്സിലും
ഒരായിരം മൗനദു:ഖം…(2)
ഓർമ്മകളിൽ സഖി നീ കുളിരിൻ കുടചൂടി വന്നു നിന്നുവോ
തേൻ ചൊരിഞ്ഞുവോ...
പോയൊരു പൊന്നിൻചിങ്ങ വർണ്ണനാളുകളെന്റെ മനസ്സിലും
ഒരായിരം മൗനദു:ഖം.