ദൂരെ ദൂരെ മാമലകൾ
ദൂരേ ദൂരേ മാമലകൾ
എങ്ങുമെങ്ങും പൂമരങ്ങൾ പച്ചയിൽ കുളിച്ചു നിൽക്കും എൻ്റെ കേരളം (2)
ഒഴുകും കാട്ടരുവികൾ പൊന്നണിഞ്ഞ വയലുകളും കടലല ഉമ്മ വയ്ക്കും എൻറെ കേരളം
(ദൂരെ ദൂരെ മാമലകൾ )
പുഞ്ചവയൽ പാടങ്ങൾ കതിരണിയും കാലത്ത് പെണ്ണാൾ കൊയ്ത്തരി വാളുമേന്തി നിരന്നു നീങ്ങുന്നു (2)
മലനാടും സഖികളും തിരയും തീരവും ഒന്നുചേർന്നു കൈകൾ കോർക്കും എൻറെ കേരളം (2)
ഓ ഓ ഓ ഓ (ദൂരേ ദൂരേ മാമലകൾ)
മാവേലി തമ്പുരാൻ എഴുന്നള്ളും നാടിത്
കേരം തേൻ കുട താലവുമേന്തി നിരന്നു നിൽക്കുന്നു (2)
പേരാറും സഖികളും ഒഴുകും നാടിത് എല്ലാവർക്കും ഒരുമ നേരും എൻറെ കേരളം (2)
(ദൂരേ ദൂരേ മാമലകൾ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Doore doore maamalakal
Additional Info
Year:
2015
ഗാനശാഖ: