ചിത്രാപൗർണ്ണമി
ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ
ലജ്ജാവതിയായ് വന്നവളേ
കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍
കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ
നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ്
കവര്‍ന്നെടുത്തൂ - കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ
കിടക്കമുറിയിലെ മുത്തുവിളക്കുകള്‍
കാറ്റുവന്നു കെടുത്തുമ്പോള്‍
മൂകവികാരങ്ങള്‍ വാരിച്ചൂടിയ
മൂകവികാരങ്ങള്‍ വാരിച്ചൂടിയ
മൂടുപടത്തുകിലെവിടെപ്പോയ് - എവിടെപ്പോയ്
പറന്നുപോയി - കുളിര്കാറ്റില് പറന്നു പോയീ
മേലാസകലം കിങ്ങിണികെട്ടിയ മാലതീലത പോലെ
മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍
മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത-
മോഹങ്ങളെല്ലാമെവിടെപ്പോയ് - എവിടെപ്പോയ്
പകര്‍ന്നെടുത്തൂ - ദേവനൊരാള്‍ പകര്‍ന്നെടുത്തൂ
വിടര്‍ന്ന കരളിലേ മുന്തിരിയിതളിലെ
വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍
മധുവിധുരാത്രികള്‍ പുല്കിവിടര്ത്തിയ
മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് - എവിടെപ്പോയ്
പകുത്തെടുത്തൂ - മാരനൊരാള്‍ പകുത്തെടുത്തൂ
ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ
ലജ്ജാവതിയായ് വന്നവളേ
കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍
കാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെ
നാണമെല്ലാം എവിടെപ്പോയ് - എവിടെപ്പോയ്