ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ
കൈ വളരുന്നോ കാൽ വളരുന്നോ
കള്ളനു നെഞ്ചിൽ കൊതി വളരുന്നോ
കൈ വളരുന്നോ കാൽ വളരുന്നോ
കള്ളനു നെഞ്ചിൽ കൊതി വളരുന്നോ
ആക്കൈയ്യിൽ ഈക്കൈയ്യിൽ
അവിലു തരാം - മലരു തരാം
അമ്മയ്ക്കമ്മിണിയെന്തു തരും-
എന്തു തരും
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ
കവിൾ കമലപ്പൂ കണ്ണാമ്പൽപ്പൂ
കണ്ണനു ചുണ്ടിൽ തിരുമധുരപ്പൂ
കവിൾ കമലപ്പൂ കണ്ണാമ്പൽപ്പൂ
കണ്ണനു ചുണ്ടിൽ തിരുമധുരപ്പൂ
ആ പൂവിൽ - ഈ പൂവിൽ
അണിമുത്തും മണിമുത്തും
അമ്മയ്ക്കമ്മിണി കൊണ്ടു വരും -
കൊഞ്ചി വരും
ഉണരൂ ഉണരൂ കണ്ണാ നീയുണരൂ
ഉമ്മ തരാനുണ്ണിയുണരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
unaroo unaroo
Additional Info
ഗാനശാഖ: